ബ്യൂണസ് ഐറിസ്:നവംബർ 20ന് ആരംഭിക്കുന്ന ഖത്തർ ലോകകപ്പിൽ ആറായിരത്തോളം ആരാധകർക്ക് അനുമതി നിഷേധിച്ച് അർജന്‍റീന. അക്രമാസക്തരും, കടക്കെണിയിലായവരുമായ ആരാധകർക്കാണ് അർജന്‍റീന അനുമതി നിഷേധിച്ചത്. ഇതോടെ ആറായിരത്തോളം വരുന്ന അർജന്‍റീനിയൻ ആരാധകർക്ക് ലോകകപ്പ് മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാനാകില്ല.
'അക്രമകാരികൾ കടക്ക് പുറത്ത്'; ആറായിരത്തോളം അർജന്‍റീന ആരാധകർക്ക് ഖത്തർ ലോകകപ്പിൽ വിലക്ക് - ബ്യൂണസ് ഐറിസ്
അക്രമാസക്തരും, കടക്കെണിയിലായവരുമായ ആരാധകർക്കാണ് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കുന്നതിന് അർജന്‍റീന അനുമതി നിഷേധിച്ചത്.
!['അക്രമകാരികൾ കടക്ക് പുറത്ത്'; ആറായിരത്തോളം അർജന്‍റീന ആരാധകർക്ക് ഖത്തർ ലോകകപ്പിൽ വിലക്ക് ഖത്തർ ലോകകപ്പ് Qatar World Cup FIFA World Cup ഫിഫ ലോകകപ്പ് അർജന്‍റീനിയൻ ആരാധകർക്ക് വിലക്ക് ഖത്തറിൽ അർജന്‍റീനിയൻ ആരാധകർക്ക് വിലക്ക് 6000 Argentine fans banned from stadiums in Qatar Argentine fans banned from Qatar World Cup Argentine അർജന്‍റീനിയൻ ആരാധകർക്ക് ഖത്തർ ലോകകപ്പിൽ വിലക്ക് ബ്യൂണസ് ഐറിസ് അർജന്‍റീന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16873453-thumbnail-3x2-argen.jpg)
ബ്യൂണസ് ഐറിസ് സിറ്റി സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. അക്രമാസക്തരായ ആരാധകര്‍ ഇപ്പോള്‍ ഖത്തറിലുണ്ട്. അവരെ സ്‌റ്റേഡിയത്തിനകത്ത് കയറാന്‍ അനുവദിക്കില്ല. ലോകകപ്പ് ഫുട്‌ബോളില്‍ ശാന്തിയും സമാധാനവും കൊണ്ടുവരണ്ടത് ഞങ്ങളുടെ കൂടെ കടമയാണ്. ബ്യൂണസ് ഐറിസ് സിറ്റി ജസ്റ്റിസും സെക്യൂരിറ്റി മന്ത്രിയുമായ മാഴ്‌സലോ ഡി അലക്‌സാന്‍ഡ്രോ അറിയിച്ചു.
അര്‍ജന്‍റീനയിലെ പ്രാദേശിക മത്സരങ്ങള്‍ പോലും കാണുന്നതില്‍ വിലക്കുള്ള അക്രമകാരികളായ മൂവായിരത്തോളം ആരാധകര്‍ ഖത്തറില്‍ കളി കാണാനായി എത്തും. ഇത്തരക്കാരെ സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മാഴ്‌സലോ വ്യക്‌തമാക്കി. ഗ്രൂപ്പ് സിയിൽ നവംബര്‍ 22-ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ മത്സരം.