സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണില്‍ സെമിഫൈനലില്‍ കടന്ന് ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു. ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹാൻ യുവെയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് ലോക ഏഴാം നമ്പറായ സിന്ധുവിന്‍റെ മുന്നേറ്റം. ഒരുമണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം ജയിച്ചത്.
ഒരു മണിക്കൂറിലേറെ നീണ്ട സൂപ്പര്‍ ത്രില്ലര്‍; പിവി സിന്ധു സിംഗപ്പൂർ ഓപ്പൺ സെമിയില്‍ - സിംഗപ്പൂർ ഓപ്പൺ
സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണിന്‍റെ ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹാൻ യുവെയെ തോല്‍പ്പിച്ച് ഇന്ത്യയുടെ പിവി സിന്ധു.
ആദ്യ സെറ്റ് കൈമോശം വന്ന സിന്ധു തുടര്‍ന്നുള്ള രണ്ട് സെറ്റുകളും പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 17-21 21-11 21-19. ഇതോടെ ചൈനീസ് താരത്തിനെതിരെ നേര്‍ക്ക്‌നേര്‍ പോരാട്ടങ്ങളിലുള്ള ലീഡ് 3-0 ആക്കാനും സിന്ധുവിന് കഴിഞ്ഞു.
കഴിഞ്ഞ മെയില്‍ തായ്‌ലൻഡ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തുന്നത്. സെമിയില്‍ ജപ്പാന്‍റെ സൈന കവാകാമിയാണ് സിന്ധുവിന്‍റെ എതിരാളി. ആറാം സീഡായ തായ്‌ലൻഡിന്‍റെ പോൺപാവി ചോച്ചുവോങ്ങിനെ അട്ടിമറിച്ചാണ് ലോക 38ാം നമ്പര്‍ താരമാ കവാകാമി സെമിയുറപ്പിച്ചത്.സ്‌കോര്‍: 21-17 21-19.