ന്യൂഡൽഹി: റിയോ ഗെയിംസ് വെള്ളി മെഡൽ ജേതാവ് പിവി സിന്ധു ടോക്കിയോ ഒളിമ്പിക്‌സിൽ വളരെയധികം സമ്മർദത്തിലാകുമെന്ന് മുൻ ഡബിൾസ് താരം ജ്വാല ഗുട്ട. ഷോപീസ് മത്സരത്തിന് മുന്നോടിയായുള്ള മാച്ച് പരിശീലനത്തിന്‍റെ അഭാവം മികച്ച പ്രകടനം ആവർത്തിക്കുന്നത് ബുദ്ധിമുട്ടാകും എന്നാണ് ജ്വാല ഗുട്ട പറഞ്ഞത്. എന്നിരുന്നാലും ഒരുപാട് പേരുടെ പ്രതീക്ഷകളുമേന്തിയാണ് സിന്ധു ഇക്കുറി ഒളിമ്പിക്‌സിന് വിമാനം കയറുന്നതെന്നും മുൻ താരം പറഞ്ഞു.
Also Read:ഇന്ത്യ 217 റണ്‍സിന് പുറത്ത്; ജാമിസണ് അഞ്ച് വിക്കറ്റ്
സിന്ധു മെഡൽ നേടണം എന്നാണ് ആഗ്രഹമെന്നും കഴിഞ്ഞ തവണത്തേക്കാൾ സമ്മർദം ഇത്തവണ സിന്ധുവിന് ഉണ്ടാകുമെന്നും ജ്വാല ഗുട്ട പറഞ്ഞു. റിയോ ഒളിമ്പിക്‌സിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് സൈനയിൽ ആയിരുന്നു, അതിനാൽ തന്നെ ഒട്ടും സമ്മർദം ഇല്ലാതെയാണ് സിന്ധുവിന് കളിക്കാനായതെന്നും ജ്വാല ഗുട്ട പറഞ്ഞു. എന്നാൽ ഇത്തവണ എല്ലാവരുടെയും പ്രതീക്ഷ സിന്ധുവിലാണെന്നത് അധിക സമ്മർദം നൽകാൻ ഇടയുണ്ടെന്നും മുൻ താരം അഭിപ്രായപ്പെട്ടു. സമ്മർദങ്ങളെയെല്ലാം നല്ല രീതിയിൽ തന്നെ ഉൾക്കൊള്ളാൻ സിന്ധുവിന് കഴിയട്ടെ എന്നും അവർ ആശംസിച്ചു.
Also Read:നെതർലൻഡ് സ്ട്രൈക്കര്‍ മെംഫിസ് ഡിപെയ് ബാഴ്‌സലോണയില്‍
കൊവിഡ് വ്യാപനം കാരണം താരങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ കളിച്ച് പരിശീലിക്കാൻ സാധിക്കാതെ വന്നതും ഇത്തവണ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ജ്വാല ഗുട്ട പറഞ്ഞു. സിന്ധുവിനെ കൂടാതെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ബി സായി പ്രണീതും ലോക പത്താം നമ്പർ പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടിയും സത്വിക്സൈരാജ് റാങ്കിറെഡിയും ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.