കേരളം

kerala

ETV Bharat / sports

തായ്‌ലന്‍ഡ് ഓപ്പൺ : പി.വി സിന്ധു സെമിയില്‍ പുറത്ത് - P V Sindhu vs Chen Yu Fei

43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 17-21, 16-21 എന്ന സ്‌കോറിനാണ് ആറാം സീഡായ സിന്ധു പരാജയപ്പെട്ടത്

തായ്‌ലന്‍റ് ഓപ്പൺ 2022  Sindhu loses in Thailand Open semifinals  തായ്‌ലന്‍റ് ഓപ്പണിൽ സിന്ധു പുറത്ത്  Thailand Open semifinals  തായ്‌ലന്‍റ് ഓപ്പൺ പി വി സിന്ധു സെമിയില്‍ പുറത്ത്  ഇന്ത്യന്‍ വനിത ബാഡ്‌മിന്‍റൺ താരം പി വി സിന്ധു  Thailand Open 2022  P V Sindhu vs Chen Yu Fei
തായ്‌ലന്‍റ് ഓപ്പൺ: പി.വി സിന്ധു സെമിയില്‍ പുറത്ത്

By

Published : May 21, 2022, 4:28 PM IST

ബാങ്കോക്ക് : തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ വനിത താരം പി.വി. സിന്ധു പുറത്തായി. സെമിയില്‍ ചൈനീസ് താരം ചെന്‍ യൂ ഫീനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽവിയറിഞ്ഞത്. 43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 17-21, 16-21 എന്ന സ്‌കോറിനാണ് ആറാം സീഡായ സിന്ധു പരാജയപ്പെട്ടത്.

രണ്ടാം തവണയാണ് ചൈനീസ് താരത്തിന് മുന്നിൽ സിന്ധുവിന് കാലിടറുന്നത്. 2019 ലോക ബാഡ്‌മിന്‍റൺ ടൂർ ഫൈനലിൽ സിന്ധു ചെന്നിനോട് പരാജയപ്പെട്ടിരുന്നു. തുടക്കത്തിലെ 3-3 പോരാട്ടത്തിനൊടുവിൽ ആദ്യ ഗെയിമിന്‍റെ ഇടവേളയിൽ സിന്ധു 7-11ന് പിന്നിലായിരുന്നു.

റാലികളിൽ ആധിപത്യം പുലർത്തിയ ചെൻ ഒടുവിൽ 17-21ന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം ഗെയിമിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം 6-3 ന് ലീഡ് ചെയ്‌തു. ഇടവേളയ്‌ക്ക് ശേഷം ശക്‌തമായി തിരിച്ചുവന്ന ചൈനീസ് താരം 15-12 എന്ന ലീഡിലേക്ക് നീങ്ങി. ഒടുവിൽ നാല് മാച്ച് പോയിന്‍റുകൾ പിടിച്ചെടുത്ത ചെൻ 16-21 എന്ന സ്‌കോറിന് സെറ്റും മത്സരവും സ്വന്തമാക്കി.

ഈ സീണസില്‍ രണ്ട് സൂപ്പര്‍ 300 സീരീസ് കിരീടങ്ങളാണ് സിന്ധു നേടിയത്. സയ്യിദ് മോദി അന്താരാഷ്‌ട്ര കിരീടവും സ്വിസ് ഓപ്പണും. ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ 500 മത്സരമാണ് വരുന്ന ജൂണില്‍ നടക്കാനിരിക്കുന്നത്.

ABOUT THE AUTHOR

...view details