മോൺട്രിയൽ: കനേഡിയന്‍ ഓപ്പണ്‍ ടെന്നിസില്‍ കിരീടമുയര്‍ത്തി മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്. വനിത സിംഗിള്‍സ് ഫൈനലില്‍ സീഡ് ചെയ്യാത്ത ബ്രസീലിയന്‍ താരം ബിയാട്രിസ് ഹദ്ദാദ് മയിയെയാണ് ഹാലപ് കീഴടക്കിയത്.
കനേഡിയന്‍ ഓപ്പണില്‍ ഹാലപിന് കിരീടം, റാങ്കിങ്ങില്‍ കുതിപ്പ്
കനേഡിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തോടെ ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി മുന്‍ ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്.
കനേഡിയന്‍ ഓപ്പണില്‍ ഹാലപിന് കിരീടം, റാങ്കിങ്ങില്‍ കുതിപ്പ്
രണ്ട് മണിക്കൂര്‍ പതിനാറ് മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് റൊമേനിയന്‍ താരം ജയം പിടിച്ചത്. സ്‌കോര്‍: 6-3, 2-6,6-3. ഹാലപ്പിന്‍റെ കരിയറിലെ മൂന്നാം കനേഡിയന്‍ ഓപ്പണ്‍ കിരീടവും 24-ാം ഡബ്ല്യുടിഎ സിംഗിള്‍സ് കിരീടവുമാണിത്.
നേരത്തെ 2016ലും 2018ലുമാണ് ഹാലപ് കനേഡിയന്‍ ഓപ്പണ്‍ നേടിയത്. വിജയത്തോടെ ലോക റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്താനും 30കാരിയായ ഹാലപിന് കഴിഞ്ഞു. 3255 പോയിന്‍റോടെ ആറാം സ്ഥാനത്താണ് താരമെത്തിയത്.