ബീജിംഗ്:ബീജിംഗ് വിന്‍റര്‍ ഒളിംപിക്‌സിനായുള്ള ദീപശിഖ പ്രയാണത്തിന് ഒളിമ്പിക് ഫോറിൻ പാർക്കില്‍ ബുധനാഴ്‌ച തുടക്കമായി. കൊവിഡ് ആശങ്കകൾ കാരണം മൂന്ന് ദിവസമായി ചുരുക്കിയ പ്രയാണം 80 വയസുള്ള രാജ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര സ്‌കേറ്റർ തീജ്വാല വഹിച്ചു തുടക്കം കുറിച്ചു.
ബെയ്‌ജിംഗ് നഗരമധ്യത്തിൽ തുടങ്ങി മൂന്ന് ഒളിംപിക്‌സ് സോണുകളിലൂടെയാണ് ദീപശിഖ പ്രയാണം കൊണ്ടുപോകുന്നത്, തുടർന്ന് യാങ്കിംഗ് ജില്ലയിലേക്കും ഒടുവിൽ ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാക്കോവിലേക്കും പോകും.
കഴിഞ്ഞ വർഷത്തെ സമ്മർ ടോക്കിയോ ഒളിംപിക്‌സിന് സമാനമായ രീതിയില്‍ തന്നെ മുന്നോട്ട് പോവും. തിരഞ്ഞെടുത്ത കാണികളെ മാത്രമേ വേദികളില്‍ പ്രവേശരക്കാന്‍ അനുവദിക്കൂവെന്നും ഒളിമ്പിക് അത്‌ലറ്റുകൾ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവർ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നത് തടയാന്‍ ബയോ ബബിളുകളില്‍ കഴിയണമെന്നും ചൈന പറയുന്നു.
ദശാബ്‌ദങ്ങളായുള്ള തന്‍റെ സ്വപ്‌നത്തിന്‍റെ സാക്ഷാത്കാരമാണെന്ന് വൈസ് പ്രസിഡന്‍റ് ഹാൻ ഷെങില്‍ നിന്ന് ദീപശിഖ സ്വീകരിച്ചതിന് ശേഷം ലിവോ ഷിഹ്വാന്‍ പറഞ്ഞു.
ALSO READ:മഹേന്ദ്ര സിങ് ധോണി സൂപ്പർ ഹീറോ; 'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു