ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്അഞ്ച് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ബോക്‌സിങ് താരം ശിവ ഥാപ്പ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടറിൽ പ്രവേശിച്ചു. 63.5 കിലോഗ്രാം വിഭാഗത്തിൽ ഫ്രാൻസിന്‍റെ ലൗണെസ് ഹാമറാവോയെ 4-1ന് കീഴടക്കിയാണ് താരം ക്വാർട്ടറിൽ കടന്നത്.
കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലൗണെസിനോട് പരാജയപ്പെട്ടായിരുന്നു ഥാപ്പ ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. അതിനാൽ തന്നെ ഇത്തവണത്തെ വിജയം ആ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയാണ്.
ക്വാർട്ടറിൽ വിജയം നേടിയാൽ മെഡലുറപ്പിക്കുന്നതിനോടൊപ്പം ഥാപ്പയ്‌ക്ക് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കാൻ സാധിക്കും. വിജയം സ്വന്തമാക്കിയാൽ രണ്ട് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം എന്ന നേട്ടമാണ് ഥാപ്പയെ തേടിയെത്തുക.
ALSO READ :നെഞ്ചുവേദന; സെര്‍ജിയോ അഗ്യൂറോയ്ക്ക് മൂന്നുമാസം വിശ്രമം
ഇന്ന് രാത്രി നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തുർക്കിയുടെ കരീം ഒസ്‌മെനാണ് ഥാപ്പയുടെ എതിരാളി. ഥാപ്പയെ കൂടാതെ ഇന്ത്യയുടെ ആകാശ് കുമാറും (54 കിലോ), നരേന്ദര്‍ ബെണ്‍വാളും (92 കിലോ) ലോകബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.