മലപ്പുറം: സന്തോഷ്‌ട്രോഫി കലാശപോരാട്ടത്തിനിറങ്ങുന്ന കേരള ടീമിന് സമ്മാനം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോക്‌ടര്‍ ഷംഷീര്‍ വയലില്‍. ഫൈനലില്‍ കപ്പ് ഉയര്‍ത്തിയാല്‍ ഒരു കോടി രൂപ പാരിതോഷികമായി നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഷംഷീര്‍ വെളിപ്പെടുത്തിയത്.
ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനവുമാണ് തന്‍റെ പ്രഖ്യാപനമെന്ന് ഷംഷീര്‍ വ്യക്തമാക്കി. മലയാളിയെന്ന നിലയിൽ കേരള ടീം ഫൈനലിൽ എത്തിയതിൽ അഭിമാനമുണ്ട്. സംസ്ഥാന ഫുട്ബോൾ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്‍റെ ഇതുവരെയുള്ള പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.