പാരീസ്:ലയണല്‍ മെസി, ക്രിസ്റ്റ്യനോ റൊണാള്‍ഡോ എന്നിവരില്‍ ആരാണ് ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരമെന്ന തര്‍ക്കം തുടരുമെന്നുറപ്പാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഫുട്ബോളര് സെർജിയോ റാമോസ്. റയല്‍ മാഡ്രിഡില്‍ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോയെ തഴഞ്ഞ റാമോസ് മെസിയാണ് ഫുട്ബോളിലെ ഗോട്ടെന്നാണ് പറയുന്നത്.
നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ മെസിയുടെ സഹതാരമാണ് റാമോസ്. എന്നാല്‍ മുന്‍ കാലത്തുള്ള ഇരുവരുടെയും ബന്ധം അത്ര സൗഹൃദപരമായിരുന്നില്ല. സ്പെയിനിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനായി റാമോസും ബാഴ്സലോണയ്ക്ക് വേണ്ടി മെസിയും ബൂട്ടുകെട്ടിയ കാലത്ത് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കളിക്കളം പലതലണ സാക്ഷ്യം വഹിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ പിഎസ്ജിയും റിയാദ് ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ റൊണാൾഡോയെ നേരിടാൻ മെസിയും റാമോസും ഒന്നിച്ചിറങ്ങിയതിനും ഫുട്ബോള്‍ ലോകം ഒടുവില്‍ സാക്ഷിയായി. മെസിക്കെതിരെ വർഷങ്ങളോളം കളിച്ചതിന് ശേഷം, ഒടുവില്‍ താരത്തെ ആസ്വദിക്കാൻ അവസരം ലഭിച്ചുവെന്നും റാമോസ് പറഞ്ഞു.