കേരളം

kerala

ETV Bharat / sports

ബാഴ്‌സയിലേക്കല്ല, മെസി അടുത്ത സീസണില്‍ ഇവിടെ കളിക്കും; വമ്പന്‍ പ്രവചനവുമായി സെര്‍ജിയോ അഗ്യൂറോ - സെര്‍ജിയോ അഗ്യൂറോ

പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ അര്‍ജന്‍റീനയിലെ ആദ്യകാല ക്ലബ്ബിലേക്ക് ലയണല്‍ മെസി മടങ്ങിയെത്തുമെന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തായ സെര്‍ജിയോ അഗ്യൂറോയുടെ പ്രവചനം.

sergio aguero  lionel messi  sergio aguero prediction about messi transfer  newells old boys  messi  messi transfer news  messi psg news  മെസി  പിഎസ്‌ജി  മെസി ട്രാന്‍സ്‌ഫര്‍ വാര്‍ത്ത  സെര്‍ജിയോ അഗ്യൂറോ  ന്യൂവെല്‍ ഓള്‍ഡ്‌ ബോയ്‌സ്
messi aguero

By

Published : Feb 26, 2023, 2:20 PM IST

ലണ്ടന്‍:പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ സൂപ്പര്‍ താരം മെസി എങ്ങോട്ടേക്ക് എന്നത് ഇപ്പോള്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്നാണ്. മെസിയെ നിലനിര്‍ത്താന്‍ പിഎസ്‌ജിയും, ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ, ഇന്‍റര്‍ മിയാമി ടീമുകളുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ മെസിയുടെ ഭാവി ക്ലബ്ബ് ഏതെന്നതില്‍ വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോ.

അടുത്ത സീസണോടെ മെസി അര്‍ജീന്‍റീനയിലേക്ക് മടങ്ങിയെത്തുമെന്നാണ് അഗ്യൂറോയുടെ പ്രവചനം. തന്‍റെ ആദ്യ ക്ലബായ ന്യൂവെല്‍ ഓള്‍ഡ്‌ ബോയ്‌സിനൊപ്പം 35 കാരനായ മെസി കളിക്കാന്‍ സാധ്യതയുണ്ടെന്ന് അഗ്യൂറോ അഭിപ്രായപ്പെട്ടു. യുഒഎല്ലിന് നല്‍കിയ അഭിമുഖത്തിലാണ് സെര്‍ജിയോ അഗ്യൂറോ തന്‍റെ ഉറ്റ ചങ്ങാതിയുടെ ക്ലബ്‌ കരിയറിനെ കുറിച്ചുള്ള പ്രതികരണം നടത്തിയത്.

ന്യൂവെല്‍സ് അക്കാദമിയില്‍ തുടക്ക കാലത്ത് അഞ്ച് വര്‍ഷത്തോളമാണ് മെസി ഉണ്ടായിരുന്നത്. ഈ സമയത്ത് ക്ലബ്ബിന്‍റെ ബോള്‍ ബോയ്‌ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നാണ് മെസി ബാഴ്‌സലോണയിലേക്കെത്തിയത്.

എന്നാല്‍ അഗ്യൂറോയുടെ പ്രവചനത്തെ പാടെ തള്ളുന്നതായിരുന്നു മുന്‍ അര്‍ജന്‍റൈന്‍ താരം മാക്‌സി റോഡ്രിഗസിന്‍റെ പ്രതികരണം. ഇതിന് കുറിച്ച് സംസാരിക്കുന്നത് തന്നെ വലിയ പ്രയാസമുള്ള ഒരു കാര്യമാണ്. നമ്മുടെ അഭിപ്രായങ്ങളെ ചുറ്റിപ്പറ്റി പിന്നീട് പല കിംവദന്തികളും പ്രചരിക്കും. എന്തായിരിക്കാം സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണേണ്ടിവരുമെന്നും മാക്‌സി റോഡ്രിഗസ് പറഞ്ഞു.

2021ല്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിയിലെത്തിയ മെസിക്ക് ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ ക്ലബ്ബിനായി മിന്നും പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. കളിച്ച 27 മത്സരങ്ങളില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്.

ABOUT THE AUTHOR

...view details