ലണ്ടന്‍: ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യംവെക്കുന്ന സെറീന വിംബിള്‍ഡണില്‍ കളിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ വിംബിള്‍ഡൺ ടൂർണമെന്റില്‍ അലിയാക്സാണ്ട്ര സസ്നോവിച്ചിനെതിരായ ആദ്യ റൗണ്ടിൽ പരിക്കേറ്റ താരം പിന്നീട് ഒരു ടൂർണമെന്റിലും ഇറങ്ങിയിരുന്നില്ല.
ഇതോടെ റാങ്കിങിൽ 1,208-ലേക്ക് വീണ സെറീന വൈല്‍ഡ് കാര്‍ഡ് എൻട്രിയുമായാണ് വിംബിള്‍ഡണിന് എത്തുന്നത്. വിംബിൾഡൺ വനിത സിംഗിൾസ് ഡ്രോയിൽ സെറീനയ്ക്ക് വൈൽഡ് കാർഡ് ലഭിച്ചതായി ഓൾ ഇംഗ്ലണ്ട് ക്ലബ്ബും അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഞായറാഴ്ച ആരംഭിക്കുന്ന റോത്ത്സെ ഇന്റർനാഷണൽ ടൂർണമെന്റിലെ ഡബിൾസിൽ സെറീന പങ്കെടുക്കുമെന്ന് ലോൺ ടെന്നീസ് അസോസിയേഷന്റെ റിപ്പോർട്ടുകളുണ്ട്.