കേരളം

kerala

ETV Bharat / sports

യുഎസ്‌ ഓപ്പണ്‍ : വിജയക്കുതിപ്പുമായി സെറീന വില്യംസ് ; മുന്നേറി ഡാനില്‍ മെദ്‌വെദേവ്

ലോക രണ്ടാം നമ്പര്‍ താരം എസ്‌തോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റിനെയാണ് സെറീന രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയത്

US OPEN  യുഎസ് ഓപ്പണ്‍  സെറീന വില്യംസ്  serena williams  ഡാനില്‍ മെദ്‌വെദേവ്  daniil medvedev  US OPEN 2022  US OPEN UPDATES  വിജയക്കുതിപ്പുമായി സെറീന വില്യംസ്  മുന്നേറി ഡാനില്‍ മെദ്‌വെദേവ്  സെറീന  എമ്മ റാഡുക്കാനു  emma raducanu  Serena Williams rallies into US Open third round  US OPEN NEWS  യുഎസ് ഓപ്പണ്‍ വാർത്തകൾ
യുഎസ്‌ ഓപ്പണ്‍: വിജയക്കുതിപ്പുമായി സെറീന വില്യംസ്; മുന്നേറി ഡാനില്‍ മെദ്‌വെദേവ്

By

Published : Sep 1, 2022, 6:02 PM IST

ന്യൂയോര്‍ക്ക് :യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇതിഹാസ താരം അമേരിക്കയുടെ സെറീന വില്യംസിന് തകർപ്പൻ ജയം. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം എസ്‌തോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റിനെയാണ് സെറീന തകർത്തത്. വിജയത്തോടെ താരം മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോര്‍: 7-6, 2-6, 6-2.

മൂന്ന് സെറ്റ് നീണ്ടുനിന്ന ശക്‌തമായ പോരാട്ടത്തിനൊടുവിലാണ് വെറ്ററന്‍ താരമായ സെറീനയുടെ വിജയം. ഇത്തവണത്തെ യുഎസ് ഓപ്പണിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്ന താരം മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ അയ്‌ല ടോംല്യാനോവിച്ചാണ് സെറീനയുടെ എതിരാളി.

അതേസമയം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രഞ്ച് താരം ആര്‍തര്‍ റിന്‍ഡര്‍നെച്ചിനെ മൂന്ന് റൗണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വെദേവ് തകർത്തത്. സ്‌കോര്‍: 6-2, 7-5, 6-3.

മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം നിക്ക് കിര്‍ഗിയോസും മൂന്നാം റൗണ്ടിലേക്ക് പ്രവേശനം നേടി. നാല് സെറ്റുകൾ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ ഫ്രാൻസിന്‍റെ ബെഞ്ചമിൻ ബോണ്‍സിയെയാണ് നിക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 6-4, 4-6, 6-4.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ എമ്മ റാഡുക്കാനു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. ബ്രിട്ടീഷ് താരം അലീസെയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് റാഡുക്കാനു പരാജയം ഏറ്റുവാങ്ങിയത്. സ്‌കോര്‍: 3-6, 3-6.

തോല്‍വിയോടെ 2017ല്‍ ആഞ്‌ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ. 2005ല്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും നിലവിലെ ചാമ്പ്യനായിരിക്കെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിട്ടുണ്ട്.

ABOUT THE AUTHOR

...view details