ഡാക്കർ: ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പിച്ച് സെനഗൽ. അഫ്രിക്കന്‍ ക്വാളിഫയറിന്‍റെ രണ്ടാം പാദത്തില്‍ ഈജിപ്‌തിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് സെനഗല്‍ ഖത്തറിലേക്ക് പറക്കുന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡുമായിറങ്ങിയ ഈജിപ്‌തിന് മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ഹംദി ഫാതിയുടെ ഓണ്‍ ഗോള്‍ വിനയായി.
തുടര്‍ന്ന് ഗോള്‍ കണ്ടെത്താന്‍ ഇരു സംഘവും ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കാണനായില്ല. ഇതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 1-1 എന്നാവുകയും മത്സരം അധിക സമയത്തിലേക്ക് നീങ്ങുകയും ചെയ്‌തു. അധിക സമയവും ഇരു ടീമിനും ഗോള്‍ നേടാനാവാതെ വന്നതോടെയാണ് പെനാല്‍റ്റിയിലൂടെ വിജയിയെ നിര്‍ണയിച്ചത്.
അന്ത്യന്തം നാടകീയമായിരുന്നു പെനാല്‍റ്റി. സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഉള്‍പ്പടെയെടുത്ത ഇരു ടീമുകളുടെയും ആദ്യ രണ്ട് കിക്കുകള്‍ പുറത്തായി. സെനഗലിനായി ആദ്യ പെനാല്‍റ്റിയെടുത്ത കൊലുബാലിയുടെ ഷോട്ട് ബാറില്‍ തട്ടി മടങ്ങി. മുന്നിലെത്താന്‍ ശ്രമം നടത്തിയ സലാഹിനും പിഴച്ചു. താരത്തിന്‍റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പറുന്നു.