റിയാദ്: ഫിഫ ലോകകപ്പിൽ അർജന്‍റീനക്കെതിരായ അട്ടിമറി വിജയത്തിൽ ആഘോഷം തുടരുകയാണ് സൗദി അറേബ്യ. വിജയത്തിന് പിന്നാലെ മൈതാനത്ത് നിന്ന് തുടങ്ങിയ ആഘോഷം ഇപ്പോൾ സൗദി നഗരങ്ങളും തെരുവുകളും കീഴടക്കിയിരിക്കുകയാണ്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സൗദിയിൽ നാളെ (23.11.2022) പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടം.
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നിർദേശത്തെത്തുടർന്നാണ് സൽമാൻ രാജാവ് ഉത്തരവിറക്കിയത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.