കേരളം

kerala

ETV Bharat / sports

Santosh Trophy: ആറാടിയതല്ല, ഗോൾമഴയില്‍ തകർത്താടി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ - കേരളം-കര്‍ണാടക

കേരളത്തിനായി സൂപ്പർസബ് ടി.കെ.ജെസിൻ 5 ഗോളുകൾ അടിച്ച് കൂട്ടി. പതിനഞ്ചാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്.

Santosh Trophy  Kerala beat Karnataka in semifinal  Kerala enters Santosh Trophy fianal  സന്തോഷ്‌ ട്രോഫി  കേരളം-കര്‍ണാടക  സന്തോഷ്‌ ട്രോഫി കേരളം ഫൈനലില്‍
സന്തോഷ്‌ ട്രോഫി: കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം ഫൈനലില്‍

By

Published : Apr 28, 2022, 10:53 PM IST

Updated : Apr 28, 2022, 10:59 PM IST

മലപ്പുറം: തിങ്ങി നിറഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തെ സാക്ഷിയാക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. കേരള ഫുട്‌ബോളിന് ഒരിക്കലും മറക്കാനാകാത്ത മത്സരം സമ്മാനിച്ച് കർണാടകയെ മൂന്നിന് എതിരെ ഏഴ് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. കേരളത്തിനായി പകരക്കാരനായെത്തിയ (സൂപ്പർസബ്) ടി.കെ.ജെസിൻ അഞ്ച് ഗോളുകൾ അടിച്ച് കൂട്ടി.

അർജുൻ ജയരാജും ഷിഖിലും കേരളത്തിനായി ഓരോ ഗോളുകൾ നേടി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടിച്ച് കൂട്ടി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം ഒന്നിന് എതിരെ നാല് ഗോളിന് മുന്നിലായിരുന്നു.

പതിനഞ്ചാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്. ആറ് തവണ കേരളം സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്. നാളെ നടക്കുന്ന ബംഗാൾ- മണിപ്പൂർ രണ്ടാം സെമി മത്സരത്തിലെ വിജയികളുമായി കേരളം ഫൈനലിൽ ഏറ്റുമുട്ടും. മേയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ.

Last Updated : Apr 28, 2022, 10:59 PM IST

ABOUT THE AUTHOR

...view details