കോഴിക്കോട് :എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഫുട്ബോളിൻ്റെ ആദ്യമത്സരത്തിൽ ഏഴഴക് വിരിയിച്ച് കേരളം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ തോല്‍പിച്ചത്. ഇഎംഎസ് സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ അഞ്ചെണ്ണം അടിച്ചിരുന്നു.
കേരളത്തിന്‍റെ സമ്പൂർണ ആധിപത്യം തന്നെയായിരിന്നു മൈതാനത്ത് കണ്ടത്. മത്സരത്തിന്‍റെ ആദ്യ അഞ്ച് മിനിറ്റിനകം തന്നെ കേരളം ലീഡെടുത്തു. മത്സരത്തിലെ ഒരു ഘട്ടത്തിൽ പോലും കേരളത്തിന് വെല്ലുവിളി സൃഷ്‌ടിക്കാൻ രാജസ്ഥാനായിരുന്നില്ല. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്‌വാൻ അലി എന്നിവർ ഇരട്ടഗോളുകൾ നേടി.