കേരളം

kerala

ETV Bharat / sports

സന്തോഷ്‌ ട്രോഫി: ഫൈനല്‍ തീ പാറും; കേരളത്തിന്‍റെ എതിരാളിയായി പശ്ചിമബംഗാള്‍ - santhosh trophy

രണ്ടാം സെമിയില്‍ 3-0 നാണ് മണിപ്പൂരിനെതിരെ ബംഗാളിന്‍റെ വിജയം.

സന്തോഷ്‌ ട്രോഫി  സന്തോഷ്‌ ട്രോഫി ഫൈനല്‍  കേരളം ബംഗാള്‍ ഫൈനല്‍  santhosh trophy  santhosh trophy second semi final
സന്തോഷ്‌ ട്രോഫി: ഫൈനല്‍ തീ പാറും; കേരളത്തിന്‍റെ എതിരാളിയായി പശ്ചിമബംഗാള്‍

By

Published : Apr 29, 2022, 10:50 PM IST

കോഴിക്കോട്: സന്തോഷ്‌ ട്രോഫി ഫൈനല്‍ ലൈനപ്പായി. കലാശ പോരാട്ടത്തില്‍ കേരളം പശ്ചിമബംഗാളിനെ നേരിടും. ഇന്ന് (29 ഏപ്രില്‍ 2022) നടന്ന രണ്ടാം സെമിയില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് 32 തവണ കിരീടം നേടിയ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്.

രണ്ടാം മിനിട്ടില്‍ സുജിത് സിംഗാണ് ആദ്യഗോള്‍ നോടിയത്. ഏഴാം മിനിട്ടില്‍ മൊഹമ്മദ് ഫര്‍ദിനീലൂടെ ബംഗാള്‍ ലീഡുയര്‍ത്തി. 74-ാം മിനിട്ടില്‍ ദിലീപ് ഒരാന്‍ മൂന്നാമതും വലകുലുക്കിയതോടെ മണിപ്പൂരിന്‍റ പതനം പൂര്‍ത്തിയാകുകയായിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ കേരളം 15-ാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇന്നലെ (28 ഏപ്രില്‍ 2022) നടന്ന സെമി ഫൈനലില്‍ കര്‍ണാടകയെ 7-3 ന് തോല്‍പ്പിച്ചാണ് കേരളം കലാശപ്പോരാട്ടത്തിലേക്ക് മാര്‍ച്ച് ചെയ്‌തത്. മെയ്‌ രണ്ടിനാണ് സന്തോഷ്‌ ട്രോഫിയുടെ ഫൈനല്‍.

ABOUT THE AUTHOR

...view details