കേരളം

kerala

ETV Bharat / sports

സാനിയയും മാലിക്കും വേര്‍പിരിയുന്നു? ഊഹാപോഹങ്ങൾ ശക്തമാക്കി സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് - ഷൊയ്ബ് മാലിക്

സാനിയ മിര്‍സയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാവുന്നു. 'തകര്‍ന്ന ഹൃദയങ്ങള്‍ എവിടേയ്ക്കാണ് പോകുന്നത്?, അല്ലാഹുവിനെ കണ്ടെത്താന്‍' എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി കുറിച്ചത്

Shoaib Malik  Sania Mirza  Sania Mirza news  Sania Mirza Shoaib Malik separation news  Sania Mirza instagram  സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിയുന്നു  സാനിയ മിര്‍സ  ഷൊയ്ബ് മാലിക്
സാനിയയും മാലിക്കും വേര്‍പിരിയുന്നു?; ഊഹാപോഹങ്ങൾ കത്തിച്ച് സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

By

Published : Nov 8, 2022, 1:32 PM IST

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വേര്‍പിരിയുന്നതായി അഭ്യൂഹങ്ങള്‍. സാനിയ മിര്‍സ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായി പങ്കുവച്ച കുറിപ്പാണ് ഊഹാപോഹങ്ങൾക്ക് ബലം നല്‍കുന്നത്.

"തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്?, അല്ലാഹുവിനെ കണ്ടെത്താന്‍" എന്നാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയിട്ടത്. ഇതിനിടെ ഷൊയ്ബ് സാനിയയെ വഞ്ചിച്ചതായും ഇരുവരും ഒരുമിച്ചല്ല കഴിയുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

താരങ്ങളുടെ നാല് വയസുകാരനായ മകന്‍ ഇസ്ഹാന്‍ ഇരുവരുടെയും അടുത്തായി മാറിമാറിയാണ് കഴിയുകയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടുത്തിടെ ഇസ്ഹാന്‍റെ ജന്മദിനം ഇരുവരും ചേര്‍ന്ന് ദുബായില്‍ ആഘോഷിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഷൊയ്ബ് മാലിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോള്‍ സാനിയ അതിന് തയ്യാറായിരുന്നില്ല.

തുടര്‍ന്ന് "പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍" എന്ന വാചകത്തോടെ മകനൊപ്പമുള്ള മറ്റൊരു ചിത്രം താരം പങ്കുവയ്‌ക്കുകയും ചെയ്‌തു. അതേസമയം വാര്‍ത്തകളോട് ഇതേവരെ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. 2010ലാണ് സാനിയയും ഷൊയ്‌ബും വിവാഹിതരായത്.

ABOUT THE AUTHOR

...view details