ലണ്ടന്‍: വിംബിൾഡൺ ടെന്നീസില്‍ ഇന്ത്യന്‍ താരം സാനിയ മിർസ രണ്ടാം റൗണ്ടില്‍ കടന്നു. മിക്സഡ് ഡബിൾസിൽ ക്രൊയേഷ്യന്‍ പങ്കാളി മേറ്റ് പവികിനൊപ്പമാണ് സൈനയുടെ മുന്നേറ്റം. ഡേവിഡ് വേഗ ഹെർണാണ്ടസ്-നതേല ദ്സാലാമിഡ്സെ സഖ്യത്തെയാണ് ഇന്ത്യോ-ക്രോയേഷ്യന്‍ സഖ്യം തോല്‍പ്പിച്ചത്.
വിംബിൾഡൺ: സാനിയ-മേറ്റ് പവിക് സഖ്യം രണ്ടാം റൗണ്ടില്‍
ആദ്യ റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-പവിക് സഖ്യം ജയിച്ചത്.
വിംബിൾഡൺ: സാനിയ-മേറ്റ് പവിക് സഖ്യം രണ്ടാം റൗണ്ടില്‍
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-പവിക് സഖ്യം ജയിച്ചത്. സ്കോര്‍:6-4 3-6, 7-6(3). ഈ സീസൺ അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന വിംബിൾഡണാണിത്. നേരത്തെ വനിത ഡബിൾസിന്റെ ഓപ്പണിങ് റൗണ്ടിൽ 35 കാരിയായ സാനിയയും ചെക്ക് പങ്കാളി ലൂസി ഹ്രഡെക്കയും പരാജയപ്പെട്ടിരുന്നു.