കേരളം

kerala

ETV Bharat / sports

'സംഭവിച്ച കാര്യങ്ങൾ ഒരിക്കലും മായ്‌ച്ചുകളയാനാവില്ല'; വീണ്ടും ഖേദം പ്രകടിപ്പ് സന്ദേശ് ജിങ്കൻ - സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പ് ജിങ്കൻ

ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് താരം ഖേദ പ്രകടനം നടത്തിയത്

sandesh jhingan apologises for sexist comment  sandesh jhingan controversy  SEXIEST COMMENTS SANDESH JHINGAN  CRITICISM ON SANDESH JHINGAN  ഖേദം പ്രകടിപ്പ് സന്ദേശ് ജിങ്കൻ  സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പ് ജിങ്കൻ  സെക്‌സിസ്റ്റ് പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ജിങ്കൻ
'സംഭവിച്ച കാര്യങ്ങൾ ഒരിക്കലും മായ്‌ച്ചുകളയാനാവില്ല'; വീണ്ടും ഖേദം പ്രകടിപ്പ് സന്ദേശ് ജിങ്കൻ

By

Published : Feb 22, 2022, 11:37 AM IST

കൊൽക്കത്ത: സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ വീണ്ടും ഖേദം പ്രകടിപ്പ് എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കൻ. തന്‍റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് താരം ഖേദ പ്രകടനം നടത്തിയത്. ബ്ലാസ്റ്റേഴ്‌സിനെതിരായ പരാമർശത്തെത്തുടർന്ന് താരത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്.

'മത്സരം കഴിഞ്ഞ ആവേശത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത്. അത് വളരെ തെറ്റായിരുന്നു. ഈ പരാമർശത്തിലൂടെ എന്നെ പിന്തുണക്കുന്നവരെ മാത്രമല്ല എന്‍റെ കുടുംബാംഗങ്ങളേയും ഞാൻ നിരാശരാക്കി. സംഭവിച്ച കാര്യങ്ങൾ ഒരിക്കലും മായ്‌ച്ചുകളയാനാവില്ല. അതിൽ നിരാശയുണ്ട്', ജിങ്കൻ പറഞ്ഞു.

'എന്‍റെ പരാമർശം ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പക്ഷേ അതിന്‍റെ പേരിൽ എന്നെയും എന്‍റെ കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിങ്ങളോടുള്ള എന്‍റെ അഭ്യർഥനയാണ്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മികച്ചൊരു മനുഷ്യനായി ഞാൻ മാറും'. ജിങ്കൻ വീഡിയോയിൽ പറഞ്ഞു.

ALSO READ:ജിങ്കനോട് കലിപ്പടങ്ങുന്നില്ല ; 21ാം നമ്പര്‍ ജഴ്‌സി തിരിച്ചെത്തിക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് അരാധകര്‍

കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരം സമനിലയലില്‍ പിരിഞ്ഞതിന് പിന്നാലെയാണ് എടികെ താരം വിവാദ പ്രസ്‌താവന നടത്തിയത്. 'ഇത്രയും സമയം കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു' എന്നായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജിങ്കന്‍ പറഞ്ഞത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ജിങ്കന് നേരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. പിന്നാലെ താരത്തിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും നിർജീവമാക്കിയിരുന്നു.

ABOUT THE AUTHOR

...view details