സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്‌എസ് പ്രണോയും സൈന നെഹ്‌വാളും ക്വാര്‍ട്ടറില്‍ പുറത്ത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്‍റെ കൊടൈ നരോക്കയോടൊണ് മലയാളി താരമായ പ്രണോയ് കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.
ജപ്പാന്‍ താരത്തിനെതിരെ ആദ്യ സെറ്റ് നേടിയ പ്രണോയ് തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും തോല്‍വി വഴങ്ങി. സ്‌കോര്‍: 21-12, 14-21, 18-21.
വനിത വിഭാഗം സിംഗിള്‍സില്‍ ജപ്പാന്‍റെ ഒഹോരിയോടാണ് സൈന തോല്‍വി വഴങ്ങിയത്. ഒരു മണിക്കൂര്‍ മൂന്ന് മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സൈനയുടെ കീഴടങ്ങല്‍.