കേരളം

kerala

ETV Bharat / sports

സെനഗല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി, പരിക്കേറ്റ സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്

ബുണ്ടസ് ലിഗയില്‍ ബയേണിന് വേണ്ടി കളിക്കുന്നതിനിടെയാണ് സാദിയോ മാനെയ്‌ക്ക് കാലിന് പരിക്കേറ്റത്. സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും, ബയേണ്‍ മ്യൂണിക്കുമാണ് താരത്തിന് ലോകകപ്പ് നഷ്‌ടമാകുമെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

Sadio Mane  Sadio Mane Injury  Fifa World Cup 2022  Mane Operation  mane injury news  sadio mane inju details  senegal  senegal football team  സാദിയോ മാനെ  സെനഗല്‍  സാദിയോ മാനെ പരിക്ക്  ബുണ്ടസ് ലിഗ  ഖത്തര്‍ ലോകകപ്പ്  ബയേണ്‍ മ്യൂണിക്ക്
സെനഗല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി, പരിക്കേറ്റ സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്

By

Published : Nov 18, 2022, 10:04 AM IST

ദേഹ: ഖത്തര്‍ ലോകകപ്പില്‍ സെനഗലിന്‍റെ സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടി. കാലിന് പരിക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്തായി. സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും ബയേണ്‍ മ്യൂണിക്കുമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ വെര്‍ഡന്‍ ബ്രെമിനെതിരെ കളിക്കുന്നതിനിടെയാണ് മാനെക്ക് പരിക്കേറ്റത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് അന്ന് മത്സരത്തിന്‍റെ 20-ാം മിനിട്ടില്‍ തന്നെ ഗ്രൗണ്ട് വിടാന്‍ താരം നിര്‍ബന്ധിതനായിരുന്നു. അതേസമയം പരിക്കേറ്റിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്‌ച പ്രഖ്യാപിച്ച ലോകകപ്പിനുള്ള സെനഗല്‍ 26 അംഗ സ്ക്വാഡില്‍ മാനെയേയും പരിശീലകന്‍ അലിയോ സിസ്സേ ഉള്‍പ്പെടുത്തിയിരുന്നു.

ആദ്യ മത്സരങ്ങള്‍ നഷ്‌ടപ്പെട്ടാലും ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിനിടെ മാനെക്ക് കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെയാണ് താരത്തിന് ലോകകപ്പില്‍ പന്ത് തട്ടാനാകില്ലെന്ന് വ്യക്തമായത്. നേരത്തെ പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് താരങ്ങളായ പോള്‍ പോഗ്‌ബ, എംഗോളോ കാന്‍റെ, പോര്‍ച്ചുഗല്‍ താരം ഡിയോഗോ ജോട്ടോ എന്നിവരും ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.

ലോകഫുട്‌ബോളില്‍ നിലവില്‍ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിലൊരാളാണ് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന്‍റെ സാദിയോ മാനെ. 92 മത്സരങ്ങളില്‍ രാജ്യത്തിന്‍റെ ജേഴ്‌സിയണിഞ്ഞ അദ്ദേഹം 33 ഗോളും നേടിയിട്ടുണ്ട്. മാനെയുടെ അഭാവം നികത്താന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല.

ഖത്തര്‍ ലോകകപ്പില്‍ 'ഗ്രൂപ്പ് എ'യിലാണ് സെനഗല്‍ കളിക്കുക. ആതിഥേയരായ ഖത്തര്‍, കരുത്തരായ നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ ടീമുകളാണ് ആഫ്രിക്കന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍. നവംബര്‍ 21ന് ഡച്ച് പടയ്‌ക്കെതിരെയാണ് സെനഗലിന്‍റെ ആദ്യ മത്സരം.

ABOUT THE AUTHOR

...view details