കേരളം

kerala

റഷ്യ - യുക്രൈൻ സംഘർഷം; അടിയന്തര യോഗം വിളിച്ച് യുവേഫ

By

Published : Feb 25, 2022, 12:28 PM IST

മോസ്‌കോയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റുന്നതിനെ കുറിച്ചും ഇന്ന് നടക്കുന്ന അടിയന്തര യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Russia - Ukraine conflict  റഷ്യ - യുക്രൈൻ സംഘർഷം  അടിയന്തര യോഗം വിളിച്ച് യുവേഫ  uefa called an emergency meeting
റഷ്യ - യുക്രൈൻ സംഘർഷം; അടിയന്തര യോഗം വിളിച്ച് യുവേഫ

നിയോൺ (സ്വിറ്റ്സർലൻഡ്): റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് യുവേഫ. യുക്രൈനെ റഷ്യ ആക്രമിച്ച പശ്ചാത്തലത്തില്‍ മോസ്‌കോയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റുന്നതിനെ കുറിച്ചും ഇന്ന് നടക്കുന്ന അടിയന്തര യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനമങ്ങളും എടുക്കുന്നതിനുമായാണ് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുള്ളതെന്ന് യുവേഫ പ്രസ്‌താവനയില്‍ അറിയിച്ചു.

ALSO READ:യൂറോപ്പ ലീഗ് | നാപോളിയെ തകർത്ത് ബാഴ്‌സ, റേഞ്ചേഴ്‌സിനോട് തോറ്റ് ഡോര്‍ട്ട്മുണ്ട് പുറത്ത്

യുക്രൈനിൽ സൈനിക നിയമം ഏര്‍പ്പെടുത്താനുള്ള പ്രസിഡന്‍റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയുടെ തീരുമാനത്തെത്തുടര്‍ന്ന് യുക്രേനിയന്‍ പ്രീമിയര്‍ ലീഗ് ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. രണ്ട് മാസത്തെ ശീതകാല അവധിയിലായിരുന്നു ലീഗ്. വെള്ളിയാഴ്‌ച പുനരാരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ത്തിവെച്ച ലീഗ് ഇനി എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയൊന്നും നല്‍കിയിട്ടില്ല.

ABOUT THE AUTHOR

...view details