ഹൈദരാബാദ്:ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നതില്‍ നിന്നും റഷ്യയ്ക്ക് വേൾഡ് ആന്‍റി ഡോപ്പിങ് ഏജന്‍സിയുടെ (വാഡ) വിലക്ക്. നാല് വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഡാവോസില്‍ ചേർന്ന വാഡയുടെ ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ലബോറട്ടറി വിവരങ്ങൾ കൃത്രിമമായി ചമച്ചുണ്ടാക്കിയതിനാണ് വിലക്കെന്ന് വാഡ വക്താവ് പറഞ്ഞു. വിലക്ക് സംബന്ധിച്ച തീരുമാനം ഐക്യകണ്ഠേനയാണെന്നും വക്താവ് വ്യക്തമാക്കി. വാഡയുടെ നടപടിയെ തുടർന്ന് റഷ്യന്‍ കായിക താരങ്ങൾക്ക് നാല് വർഷക്കാലം രാജ്യത്തിന്‍റെ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല.
വിലക്കിനെതിരെ റഷ്യയ്ക്ക് അപ്പീലിന് പോകാമെന്നും വാഡ വ്യക്തമാക്കി. റഷ്യ അപ്പീല്‍ നല്‍കുകയാണെങ്കില്‍ കോർട്ട് ഓഫ് ആർബിട്രേഷന്‍ ഫോർ സ്പോർട്സാകും പരിഗണിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.