കേരളം

kerala

ETV Bharat / sports

ബജറ്റില്‍ കായിക മേഖലക്ക് അനുവദിച്ചത് 2826.92 കോടി - ദേശീയ സ്‌പോർട്‌സ് ബജറ്റ് വാർത്ത

മുന്‍ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപ അധികമാണ് ഈ വർഷം കായികമേഖലക്കായി കേന്ദ്ര ബജറ്റില്‍ അനുവദിച്ചത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഖേലോ ഇന്ത്യ പദ്ധതിക്ക്

National sports budget news  Khelo India news  Nirmala Sitharaman news  ഖേലോ ഇന്ത്യ വാർത്ത  ദേശീയ സ്‌പോർട്‌സ് ബജറ്റ് വാർത്ത  നിർമ്മല സീതാരാമന്‍ വാർത്ത
കായിക മേഖല

By

Published : Feb 1, 2020, 7:54 PM IST

ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ കായിക മേഖലക്ക് കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ അധികം വകയിരുത്തി. ഒളിമ്പിക്‌സിന്‍റെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വർഷം കായിക മേഖലക്ക് 2,826. 92 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 2,776.92 രൂപയാണ് അനുവദിച്ചത്. കായികമേഖലയില്‍ എന്‍ഡിഎ സർക്കാർ കൊണ്ടുവന്ന ഖേലോ ഇന്ത്യ പദ്ധതിക്കാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത്. 291.42 കോടി രൂപയാണ് ഈ വർഷം ഖേലോ ഇന്ത്യക്കായി അധികമായി ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന മേഖലയിലെ കായക വികസനമാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കായിക രംഗത്ത് അടിസ്ഥാന മേഖലയിലെ വളർച്ചക്കായി 291.42 കോടി രൂപ ഈ വർഷം ബജറ്റില്‍ വകയിരുത്തി. അതേസമയം നാഷണല്‍ സ്‌പോർട്‌സ് ഫെഡറേഷനായി വകയിരുത്തിയ തുകയില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് വരുത്തി. 245 കോടി രൂപയാണ് ഈ വർഷം ഫെഡറേഷനായി നീക്കിവച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 55 കോടി രൂപയുടെ കുറവാണ് ഈ ഇനത്തില്‍ ഉണ്ടായിരിക്കുന്നത്. 2018-19 സാമ്പത്തിക വർഷം 300.85 കോടി രൂപയാണ് ഫെഡറേഷന് ബജറ്റില്‍ അനുവദിച്ചത്. കായിക താരങ്ങൾക്കായുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ടായി. 70 കോടി രൂപയാണ് ഈ മേഖലയിലേക്ക് മാത്രമായി ഈ വർഷം ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 111 കോടി രൂപയായിരുന്നു.

കഴിഞ്ഞ വർഷം ദേശീയ കായിക വികസന ഫണ്ടായി 77.15 കോടി രൂപ അനുവദിച്ചപ്പോൾ ഈ സാമ്പത്തിക വർഷം 50 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവച്ചത്. സായിക്ക് അനുവദിച്ച തുകയിലും 100 കോടിയിലധികം രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ വർഷം 615 കോടി രൂപ സ്‌പോർട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യക്ക് അനുവദിച്ചപ്പോൾ ഈ വർഷം 500 കോടി രൂപ മാത്രമാണ് നീക്കി വച്ചത്. നിലവില്‍ കായിക രംഗത്തെ നോഡല്‍ ഏജന്‍സിയാണ് സായി. നിലവില്‍ കായിക താരങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നത് സായിയാണ്. അതേസമയം ജമ്മുവിന്‍റെയും കാശ്‌മീരിന്‍റെയും കായിക മേഖലയുടെ വികസനത്തിനായി മുന്‍ വർഷങ്ങളിലേതിന് സമാനമായി 50 കോടി രൂപ അനുവദിച്ചു.

ABOUT THE AUTHOR

...view details