ഐഎസ്എല്ലിലെ ശക്‌തരായ എടികെ മോഹൻ ബഗാന്‍റെ സ്‌ട്രൈക്കർ റോയ് കൃഷ്‌ണ ക്ലബ് വിട്ടു. രണ്ട് സീസണിൽ മോഹൻ ബഗാനൊപ്പം കളിച്ച താരം കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ക്ലബ് വിടുന്നത്. താരത്തിന് ട്വിറ്ററിലൂടെ മോഹൻ ബഗാൻ ആശംസകൾ അറിയിച്ചു. നേരത്തെ ഡേവിഡ് വില്യംസും ക്ലബ് വിടുമെന്ന് അറിയിച്ചിരുന്നു.
2019-20 സീസണിൽ ടീമിന് കിരീടം നേടുന്നതിൽ റോയ് പ്രധാന പങ്ക് വഹിച്ചിരുന്നു. ബഗാനായി 45 മത്സരങ്ങൾ കളിച്ച താരം 24 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന് വലിയ ഓഫറുമായി ബെംഗളൂരു എഫ് സി രംഗത്തുണ്ടെങ്കിലും റോയ് കൃഷ്‌ണ വിദേശ ക്ലബുകൾ ലക്ഷ്യമിടുന്നതായാണ് വിവരം.