ഓൾഡ് ട്രാഫോർഡ് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് പുലർച്ചെ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ മിന്നുന്ന വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ക്ലബ്ബിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം. ടീം മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടിയാണ് ഇപ്പോൾ ചർച്ച വിഷയം.
മത്സരത്തിൽ സബ് ആയി പോലും അവസരം ലഭിക്കാതിരുന്ന റൊണാൾഡോ ഇതിൽ പ്രതിഷേധിച്ച് മത്സരം അവസാനിക്കുന്നതിന് മുൻപ് ബെഞ്ചിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. യുണൈറ്റഡിന്‍റെ അഞ്ച് സബ്‌സ്റ്റിറ്റ്യൂഷനില്‍ മൂന്നെണ്ണം കോച്ച് എറിക് ടെന്‍ ഹാഗ് നടത്തിയിരുന്നു. ബാക്കിയുള്ള രണ്ട് സബ്‌സ്റ്റിറ്റ്യൂഷനില്‍ ഒന്നായിരുന്നു റൊണാള്‍ഡോ. എന്നാൽ അതിലും തനിക്ക് അവസരം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ താരം ബെഞ്ചിൽ നിന്ന് മടങ്ങുകയായിരുന്നു.