കേരളം

kerala

ETV Bharat / sports

'റൊണാള്‍ഡോ വില്‍പ്പനയ്‌ക്കില്ല' ; വരുന്ന സീസണില്‍ താരം ടീമിലുണ്ടാകുമെന്ന് യുണൈറ്റഡ് പരിശീലകന്‍ - പ്രീമിയര്‍ ലീഗ്

റൊണാള്‍ഡോ പ്രീ-സീസണ്‍ ടീമിനൊപ്പം ചേരാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലെന്ന് എറിക് ടെൻ ഹാഗ്

Ronaldo "not for sale  " Man United manager Ten Hag says  Ten Hag  cristiano ronaldo transfer news  football transfer news  man united  manchaster united pre season  റൊണാള്‍ഡോ  റൊണാള്‍ഡോ ട്രാന്‍സ്‌ഫര്‍  മഞ്ചസ്‌റ്റര്‍ യുണൈറ്റഡ് കോച്ച്  എറിക് ടെൻ ഹാഗ്  പ്രീമിയര്‍ ലീഗ്  ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ
'റൊണാള്‍ഡോ വില്‍പ്പനയ്‌ക്കില്ല': വരുന്ന സീസണില്‍ താരം ടീമിലുണ്ടാകുമെന്ന് യുണൈറ്റഡ് പരിശീലകന്‍

By

Published : Jul 11, 2022, 7:33 PM IST

Updated : Jul 23, 2022, 3:37 PM IST

ബാങ്കോക്ക് : സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ്. വരുന്ന സീസണ്‍ അദ്ദേഹത്തിനൊപ്പമാണ് പ്ലാന്‍ ചെയ്‌തിരിക്കുന്നത്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ടെൻ ഹാഗ് അഭിപ്രായപ്പെട്ടു.

നിലവില്‍ പ്രീ-സീസണ്‍ മത്സരങ്ങള്‍ക്കായി തായ്‌ലാന്‍ഡില്‍ പര്യടനം നടത്തുകയാണ് ടീം. ഈ ടീമിനൊപ്പം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതിരുന്നത് അദ്ദേഹം ക്ലബ് വിടുന്നു എന്ന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് തായ്‌ലാന്‍ഡില്‍ പര്യടനം നടത്തുന്ന ടീമില്‍ നിന്നും റൊണാള്‍ഡോ വിട്ടുനിന്നതെന്നും ടെൻ ഹാഗ് വ്യക്തമാക്കി.

യുണൈറ്റഡ് വിടാന്‍ താരം ആഗ്രഹിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് റൊണാള്‍ഡോ തന്നോട് സംസാരിച്ചിരുന്നില്ല. വരുന്ന സീസണില്‍ ടീമിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെട്ട താരമാണ് ക്രിസ്‌റ്റ്യാനോയെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.

നിലവില്‍ തായ്‌ലാന്‍ഡില്‍ പര്യടനം നടത്തുന്ന മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് ടീം പ്രീ-സീസണ്‍ മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലും സന്ദര്‍ശനം നടത്തും.

Last Updated : Jul 23, 2022, 3:37 PM IST

ABOUT THE AUTHOR

...view details