മാഞ്ചസ്റ്റർ:ഇടക്കാല പരിശീലകനായ റാൽഫ് റാഗ്നിക്കിന് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്ഥിരം പരിശീലകനായി എറിക് ടെൻ ഹാഗ് എത്തുന്നതിൽ താൻ സന്തോഷവാനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. താനും സഹതാരങ്ങളും ടെൻ ഹാഗിന്‍റെ വരവിൽ വലിയ പ്രതീക്ഷയിലും ആവേശത്തിലുമാണ്. കളിക്കാർക്ക് പുറമെ ആരാധകരും പുതിയ പരിശീലകന്‍റെ വരവിൽ ആവേശത്തിലാണ്.
അടുത്ത സീസണിൽ കിരീടം നേടാനാകും; ടെൻ ഹാഗിന്‍റെ വരവിൽ ആവേശഭരിതനായി റൊണാൾഡോ - Ronaldo has been impressed by Ten Hag
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എറിക് ടെൻ ഹാഗിന് സമയം ആവശ്യമാണെന്നും റൊണാൾഡോ മുന്നറിയിപ്പ് നൽകി.
അയാക്‌സിൽ ടെൻ ഹാഗ് നടത്തിയ വലിയ പ്രകടനങ്ങളെ കുറിച്ച് തനിക്ക് അറിയാം. അദ്ദേഹത്തിന് ഏറെ പരിചയസമ്പത്തും ഉണ്ട്. എങ്കിലും അദ്ദേഹത്തിന് ക്ലബ് സമയം നൽകേണ്ടതുണ്ട്. വരും സീസണിൽ ടീമിന് കിരീടങ്ങൾ നേടാനാകുമെന്നും ഞങ്ങൾ വിശ്വസിക്കേണ്ടതുണ്ടെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ഈ വാക്കുകൾ താരം മാഞ്ചസ്റ്ററിൽ തുടരും എന്നതിന്‍റെ വലിയ സൂചനയാണ്.
അടുത്ത സീസൺ മുതലാകും ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്ത്രങ്ങൾ മെനയുക. ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ വന്ന ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു കിരീടം നേടാനോ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനോ ആയിരുന്നില്ല.