ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡനൊപ്പമാണ് ബൊപ്പണ്ണയുടെ കിരീട നേട്ടം. ഫ്രാന്‍സിന്‍റെ കോൺസ്റ്റന്‍റ് ലെസ്റ്റിയെൻ- നെതര്‍ലന്‍ഡ്‌സിന്‍റെ ബോട്ടിക് വാന്‍ ഡെന്‍ സാന്‍ഡ്ഷല്‍പ് സഖ്യത്തെയാണ് ബൊപ്പണ്ണയും എബ്‌ഡനും കീഴടക്കിയത്. 99 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യോ-ഓസീസ് സഖ്യം ജയം പിടിച്ചത്.
സ്‌കോര്‍: 6-7(5), 6-4, 10-6. ബൊപ്പണ്ണയും എബ്‌ഡനും ഒന്നിച്ച് നേടുന്ന ആദ്യ കിരീടം കൂടിയാണിത്. കഴിഞ്ഞ ആഴ്‌ച റോട്ടർഡാം ഓപ്പണിന്‍റെ ഫൈനലില്‍ ഇരുവരും കളിച്ചിരുന്നുവെങ്കിലും തോല്‍വി വഴങ്ങിയിരുന്നു.