കേരളം

kerala

ETV Bharat / sports

ടാറ്റ ഓപ്പൺ മഹാരാഷ്‌ട്ര 2022 : പുരുഷ ഡബിൾസിൽ കിരീടം സ്വന്തമാക്കി ബൊപ്പണ്ണ-രാംകുമാർ സഖ്യം - ATP TOUR

ഓസ്‌ട്രേലിയയുടെ ലൂക്ക് സാവില്ലെ- ജോൺ-പാട്രിക് സ്‌മിത്ത് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്

Tata Open Maharashtra  Rohan Bopanna Ramkumar Ramanathan win Maharashtra Open  Rohan Bopanna  ടാറ്റ ഓപ്പൺ മഹാരാഷ്‌ട്ര 2022  പുരുഷ ഡബിൾസിൽ കിരീടം സ്വന്തമാക്കി ബൊപ്പണ്ണ-രാംകുമാർ സഖ്യം  ബൊപ്പണ്ണ-രാംകുമാർ സഖ്യത്തിന് വിജയം  എടിപി ടൂർ കിരീടം  ATP TOUR  Bopanna-Ramkumar pair lift Tata Open trophy
ടാറ്റ ഓപ്പൺ മഹാരാഷ്‌ട്ര 2022; പുരുഷ ഡബിൾസിൽ കിരീടം സ്വന്തമാക്കി ബൊപ്പണ്ണ-രാംകുമാർ സഖ്യം

By

Published : Feb 6, 2022, 8:52 PM IST

പൂനെ : ടാറ്റ ഓപ്പൺ മഹാരാഷ്‌ട്ര 2022ലെ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താര ജോഡികളായ രോഹൻ ബൊപ്പണ്ണ-രാംകുമാർ രാമനാഥൻ സഖ്യം. ഓസ്‌ട്രേലിയയുടെ ലൂക്ക് സാവില്ലെ- ജോൺ-പാട്രിക് സ്‌മിത്ത് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകര്‍ത്താണ് ഇന്ത്യൻ സഖ്യം തങ്ങളുടെ രണ്ടാം എടിപി വേൾഡ് ടൂർ കിരീടം സ്വന്തമാക്കിയത്. സ്കോർ: 7-6 (10), 3-6, 6-10.

നേരത്തെ ജനുവരിയിൽ അഡ്‌ലെയ്‌ഡ് ഇന്‍റർനാഷണൽ കിരീടം ബൊപ്പണ്ണ-രാമനാഥൻ സഖ്യം സ്വന്തമാക്കിയിരുന്നു. വെറ്ററൻ താരം രോഹൻ ബൊപ്പണ്ണയുടെ 21-ാമത് എടിപി ടൂർ കിരീടമാണിത്. രാംകുമാർ രാമനാഥന്‍റെ രണ്ടാമത്തെ എടിപി ടൂർ കിരീടവും. ഒരു മണിക്കൂർ 45 മിനിട്ടും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം വിജയം പിടിച്ചെടുത്തത്.

ALSO READ:IND VS WI | ചരിത്ര മത്സരത്തിൽ തകർപ്പൻ ജയം ; വിൻഡീസിനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യ

ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയൻ സഖ്യം ആദ്യ സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ രണ്ടാം സെറ്റിൽ ഇന്ത്യൻ സഖ്യം ശക്തിയായി തിരിച്ചടിച്ച് അനായാസ വിജയം നേടി. മൂന്നാം സെറ്റിലും ശക്‌തമായി തിരിച്ചെടുത്ത ഇന്ത്യൻ സഖ്യം സെറ്റും വിജയവും സ്വന്തമാക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഫ്രഞ്ച് ജോഡികളായ സാഡിയോ ഡൗംബിയ-ഫാബിയൻ റെബൗൾ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡികൾ ഫൈനലിലെത്തിയത്. ഒരു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ വിജയം. സ്കോർ: 4-6, 6-4, 12-10

ABOUT THE AUTHOR

...view details