പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയില്‍ കീഴടങ്ങി. എൽ സാൽവഡോറിന്‍റെ മാഴ്‌സെലോ അരെവാലോയും നെതർലൻഡ്‌സിന്‍റെ ജീൻ ജൂലിയൻ റോജറുമാണ് ഇന്തോ-ഡച്ച് സഖ്യത്തെ തോല്‍പ്പിച്ചത്.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് 16ാം സീഡായ ബൊപ്പണ്ണയും മിഡിൽകൂപ്പും തോൽവി വഴങ്ങിയത്. 12ാം സീഡ് താരങ്ങള്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയ ഇന്തോ-ഡച്ച് സഖ്യം തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കൈവിടുകയായിരുന്നു. സ്കോർ: 4-6, 6-3, 7-6.