ജനീവ:സ്വിസ് ടെന്നീസ് ഇതിഹാസ താരം റോജർ ഫെഡറർ വിരമിക്കുന്നു. അടുത്ത ആഴ്‌ച്ച ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ലേവർ കപ്പിന് ശേഷം വിരമിക്കുമെന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് അറിയിച്ചത്. സ്വിസ് ഇതിഹാസം കളിക്കുന്ന അവസാന ടൂര്‍ണമെന്‍റായിരിക്കുത്. അവസാനമാകുന്നത് 24 വർഷം നീണ്ട കരിയറിനാണ്. രണ്ട് ദശാബ്‌ദക്കാല കരിയറിൽ 20 ഗ്രാന്‍റ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
2021 വിബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ഫെഡറർ കളത്തിലിറങ്ങിയിട്ടില്ല. പരിക്ക് കാരണമാണ് താരം കളത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. കരിയറിൽ 20 ഗ്രാന്‍റ് സ്ലാം കിരീടങ്ങൾ നേടിയ ഫെഡറർ വിംബിൾഡണിൽ എട്ട് കിരീടവുമായി കൂടുതൽ കിരീടം നേടിയ പുരുഷ താരമെന്ന നേട്ടത്തിനും അർഹനാണ്. കരിയറിലാകെ 103 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി 237 ആഴ്‌ച ഒന്നാം റാങ്ക് നിലനിർത്തിയതും റെക്കോഡാണ്. ഇപ്പോഴും അത് മറികടക്കാന്‍ മറ്റുതാരങ്ങള്‍ക്കായിട്ടില്ല.