ബേൺ :യുക്രൈനിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌ത് ടെന്നിസ് താരം റോജർ ഫെഡറർ. റഷ്യന്‍ അധിനിവേശത്തിനിടെ കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാനാണ് താരം സഹായം വാഗ്ദാനം ചെയ്‌തിരിക്കുന്നത്.
തന്‍റെ ഫൗണ്ടേഷനിലൂടെ 500,000 യുഎസ് ഡോളർ സംഭാവന ചെയ്യുമെന്ന് ഫെഡറർ പ്രസ്‌താവനയിലൂടെ അറിയിച്ചു. യുക്രൈനില്‍ നിന്നുള്ള ചിത്രങ്ങൾ കണ്ട് താനും കുടുംബവും ഭയചകിതരാകുന്നു. യുദ്ധം നിരപരാധികളായവരെ ഗുരുതരമായി ബാധിക്കുന്നത് കാണുന്നത് വേദനാജനകമാണ്. തങ്ങള്‍ സമാധാനത്തിനൊപ്പം നിലകൊള്ളുന്നു. ഏകദേശം 6 ദശലക്ഷം യുക്രേനിയൻ കുട്ടികൾ നിലവിൽ സ്‌കൂളിന് പുറത്താണാണെന്നും താരം പറഞ്ഞു.