മോസ്കോ :ചെസ് മത്സരത്തിനിടയില്‍ ഏഴ് വയസുകാരന്‍റെ കൈവിരലൊടിച്ച് റോബോട്ട്. മോസ്കോ ചെസ് ഓപ്പൺ ടൂർണമെന്‍റിനിടെയാണ് സംഭവം. ഇതിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Watch : ചെസ് മത്സരത്തിനിടെ ഏഴ് വയസുകാരന്‍റെ കൈവിരലൊടിച്ച് റോബോട്ട് - ചെസ് കളിക്കുന്ന റോബോട്ട്
മോസ്കോ ചെസ് ഓപ്പൺ ടൂർണമെന്‍റിനിടെ നടന്ന സംഭവത്തിന്‍റെ ദൃശ്യം പുറത്ത്
റോബോട്ടും ഏഴ് വയസുകാരനായ ക്രിസ്റ്റഫറും തമ്മിലായിരുന്നു മത്സരം. വെളള കരുക്കള്‍ ഉപയോഗിക്കുകയായിരുന്ന കുട്ടി റോബോട്ടിന്‍റെ നീക്കം പൂര്‍ത്തിയാവും മുമ്പ് അടുത്തതിന് ശ്രമിക്കുകയായിരുന്നു. ഇതോടെ റോബോട്ട് കുട്ടിയുടെ കൈയ്ക്ക് മുകളിലേക്ക് തന്‍റെ കൈയെടുത്തുവയ്ക്കുകയായിരുന്നു.
കൈ വലിക്കാൻ കഴിയാതെ വേദന കൊണ്ട് പുളഞ്ഞ ക്രിസ്റ്റഫറിനെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. റോബോട്ടിന്‍റെ നീക്കം പൂർത്തിയാകുന്നതിന് മുന്‍പ് കുട്ടി കരു അനക്കാന്‍ തുനിഞ്ഞതാണ് പ്രശ്നമായതെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റ് സെർജി സ്‌മാഗിൻ പറഞ്ഞു.