കേരളം

kerala

ETV Bharat / sports

പോര്‍ച്ചുഗല്‍ കുപ്പായത്തിലേക്ക് റോണോ മടങ്ങിയെത്തുന്നു ; യൂറോ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രായം താന്‍ നോക്കുന്നില്ലെന്ന് പോര്‍ച്ചുഗലിന്‍റെ പുതിയ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്

Roberto Martinez  Cristiano Ronaldo  Euro Qualifiers Portugal Squad  Cristiano Ronaldo In Squad For Euro Qualifiers  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  റോബര്‍ട്ടോ മാര്‍ട്ടിനെസ്  യൂറോ കപ്പ് യോഗ്യത മത്സരം പോര്‍ച്ചുഗല്‍ സ്ക്വാഡ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍  യുറോ കപ്പ് 2024
പോര്‍ച്ചുഗല്‍ കുപ്പായത്തിലേക്ക് റോണോ മടങ്ങിയെത്തുന്നു

By

Published : Mar 18, 2023, 10:52 AM IST

Updated : Mar 18, 2023, 1:58 PM IST

ലിസ്‌ബണ്‍ : ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോല്‍വി വഴങ്ങി പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അന്താരാഷ്‌ട്ര കരിയര്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഗോളടിച്ച് തുടങ്ങിയെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ പകരക്കാരുടെ ബഞ്ചിലായിരുന്നു 38കാരനായ ക്രിസ്റ്റ്യാനോയുടെ സ്ഥാനം. ഇതിനിടെ ക്രിസ്റ്റ്യാനോ ദേശീയ ടീമുമായി അകന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതും ആരാധകരെ ആശങ്കയിലാക്കി.

എന്നാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2024ലെ യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്‍ നായകനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ലിച്ചെൻസ്റ്റീനും ലക്‌സംബർഗിനുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം നേടിയത്.

ക്രിസ്റ്റ്യാനോ ടീമിന് ഏറെ പ്രധാനപ്പെട്ട താരമാണെന്ന് സ്‌പാനിഷ് കോച്ച് പറഞ്ഞു. താരത്തിന്‍റെ പ്രായത്തെ താന്‍ നോക്കുന്നില്ലെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീം പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. 40കാരനായ പ്രതിരോധ താരം പെപ്പെയെയും റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പിന് പിന്നാലെ പുറത്താക്കപ്പെട്ട ഫെർണാണ്ടോ സാന്‍റോസിന് പകരക്കാരനായാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ് പോര്‍ച്ചുഗല്‍ ടീമിന്‍റെ ചുമതലയേല്‍ക്കുന്നത്. ലോകകപ്പിനിടെ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്നും പുറത്തിരുത്താനുള്ള സാന്‍റോസിന്‍റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്‍റെ തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്ന സാന്‍റോസിന്‍റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.

ലോകകപ്പിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞ ക്രിസ്റ്റ്യാനോ നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്‌ അല്‍-നസ്‌റിനായാണ് കളിക്കുന്നത്. മൂന്ന് വര്‍ഷ കരാറാണ് താരത്തിന് അല്‍ നസ്‌റുമായുള്ളത്. അതേസമയം മാര്‍ച്ച് 23ന് ലിച്ചെൻസ്റ്റീനെ നേരിടുന്ന പോര്‍ച്ചുഗല്‍ 26നാണ് ലക്സംബർഗുമായി പോരടിക്കുന്നത്.

യൂറോ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ സ്ക്വാഡ്

ഗോൾകീപ്പർമാർ:ഡിയോഗോ കോസ്റ്റ (പോർട്ടോ), ജോസ് സാ (വോൾവ്‌സ്), റൂയി പട്രീസിയോ (എഎസ് റോമ).

മിഡ്‌ഫീൽഡർമാർ:ഒട്ടാവിയോ മോണ്ടെറോ (പോർട്ടോ), വിറ്റിൻഹ (പിഎസ്‌ജി), ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവോ മരിയോ (ബെൻഫിക്ക), ജോവോ പാൽഹിൻഹ (ഫുൾഹാം), റൂബൻ നെവ്സ് (വോള്‍വ്‌സ്), മാത്യൂസ് ന്യൂൻസ് (വോള്‍വ്‌സ്).

ഡിഫൻഡർമാർ:ഡിയോഗോ ദലോട്ട് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഗോൺകാലോ ഇനാസിയോ (സ്പോർട്ടിങ്‌ ലിസ്ബൺ), ഡിയോഗോ ലെയ്‌റ്റ് (യൂണിയൻ ബെർലിൻ), റാഫേൽ ഗ്യുറേറോ (ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട്), ജോവോ കാൻസെലോ (ബയേൺ മ്യൂണിക്ക്), പെപ്പെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), അന്‍റോണിയോ സിൽവ (ബെൻഫിക്ക), ഡാനിലോ പെരേര (പിഎസ്‌ജി), ന്യൂനോ മെൻഡസ് (പിഎസ്‌ജി).

ഫോർവേഡുകൾ:ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ-നസ്‌ർ), ഗോങ്കലോ റാമോസ് (ബെൻഫിക്ക), റാഫേൽ ലിയോ (എസി മിലാൻ), ഡിയോഗോ ജോട്ട (ലിവർപൂൾ), ജോവോ ഫെലിക്‌സ് (ചെൽസി).

Last Updated : Mar 18, 2023, 1:58 PM IST

ABOUT THE AUTHOR

...view details