ബാഴ്‌സലോണ :ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കായി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ അപൂര്‍വനേട്ടം കൈവരിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ടൂര്‍ണമെന്‍റില്‍ മൂന്ന് വ്യത്യസ്‌ത ടീമുകള്‍ക്കായി ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വിക്ടോറിയ പെല്ലസിനെതിരായ മത്സരത്തില്‍ ലെവന്‍ഡോസ്‌കി സ്വന്തമാക്കിയത്. മത്സരം 5-1 നാണ് ബാഴ്‌സലോണ വിജയിച്ചത്.
കാംപ്‌നൗവില്‍ നടന്ന മത്സരത്തില്‍ 34-ാം മിനിട്ടിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ആദ്യ ഗോള്‍. തന്‍റെ ഫിനിഷിങ് മികവിലൂടെയാണ് ബാഴ്‌സയ്‌ക്കായി ലെവന്‍ഡോസ്‌കി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഗോള്‍ നേടിയത്. ഡെംബലെ ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡ് ചെയ്‌തായിരുന്നു രണ്ടാം ഗോള്‍.