ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ അത്‌ലറ്റുകളിൽ നിന്ന് അഭൂതപൂർവമായ ഇരട്ട അക്ക മെഡലുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജു. ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനായി രാജ്യത്തെ അത്‌ലറ്റുകൾക്ക് സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഗെയിംസ്, ഇന്ത്യക്ക് അവിസ്മരണീയമാക്കുന്നത് ഇപ്പോൾ അവരുടെ ജോലിയാണെന്നും റിജിജു പറഞ്ഞു.
ജൂലൈ 23ന് ആരംഭിക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്‍റെ 100 ദിവസത്തെ കൗണ്ട്ഡൗൺ അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഒരു വെർച്വൽ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും ലോകത്തെമ്പാടും വർധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഗെയിംസിന് ഇതിനകം യോഗ്യത നേടിയ അത്ലറ്റുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.