കേരളം

kerala

ETV Bharat / sports

പുരുഷോത്തം റായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു - പുരുഷോത്തം റായിയുടെ നിര്യാണം

ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെർച്വൽ ചടങ്ങിൽ പുരസ്കാരം നൽകാനിരിക്കവെയാണ് അന്ത്യം. ചടങ്ങിന്‍റെ റിഹേഴ്സലിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്

Rijiju condoles Dronacharya awardee  dhronacharya awards  purushotham rai  കിരൺ റിജിജു  പുരുഷോത്തം റായിയുടെ നിര്യാണം  അത്ലറ്റിക്സ് പരിശീലകനാണ് പുരുഷോത്തം റായ്
പുരുഷോത്തം റായിയുടെ നിര്യാണം; അനുശോചിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു

By

Published : Aug 29, 2020, 12:10 PM IST

ന്യൂഡൽഹി: പുരുഷോത്തം റായിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ആചാര്യനെയാണ് നഷ്ടപ്പെട്ടത് എന്ന് കിരൺ റിജിജു. അദ്ദേഹത്തിന്‍റെ സംഭാവനകൾ രാജ്യം എന്നും ഓർക്കുമെന്നും കേന്ദ്രമന്ത്രി തന്‍റെ ട്വീറ്റിൽ കുറിച്ചു.

പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക് പരിശീലകനാണ് പുരുഷോത്തം റായ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെർച്വൽ ചടങ്ങിൽ പുരസ്കാരം നൽകാനിരിക്കവെയാണ് അന്ത്യം. ചടങ്ങിന്‍റെ റിഹേഴ്സലിൽ പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

ABOUT THE AUTHOR

...view details