കേരളം

kerala

ETV Bharat / sports

Real Madrid Reels Kiliye Kiliye Song : നാപ്പോളിക്കെതിരായ ഗോളുകള്‍ കോര്‍ത്ത് എസ് ജാനകിയുടെ 'കിളിയേ,കിളിയേ' ; ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്‌ത് റയല്‍ - റയല്‍ മാഡ്രിഡ് മലയാളം റീല്‍സ്

Real Madrid Instagram Reels Malayalam Song Kiliye Kilye : സമൂഹ മാധ്യമങ്ങളില്‍ തരംഗമായി റയല്‍ മാഡ്രിഡ് പോസ്റ്റ് ചെയ്‌ത 'കിളിയേ.. കിളിയേ..' എന്ന മലയാള ഗാനം മിക്‌സ് ചെയ്‌ത റീല്‍സ്.

Kiliye Kiliye Song  Real Madrid Reel Kiliye Kiliye Song  Real Madrid Viral Malayalam Reel  Real Madrid Instagram Reels  Kiliye Kiliye Viral Remix  കിളിയേ കിളിയേ റീമിക്‌സ്  റയല്‍ മാഡ്രിഡ്  റയല്‍ മാഡ്രിഡ് കിളിയെ കിളിയെ വൈറല്‍ റീല്‍സ്  റയല്‍ മാഡ്രിഡ് മലയാളം റീല്‍സ്  റയല്‍ മാഡ്രിഡ് കിളിയേ കിളിയേ റീല്‍സ്
Real Madrid Reels Kiliye Kiliye Song

By ETV Bharat Kerala Team

Published : Oct 7, 2023, 6:21 PM IST

'കിളിയേ...കിളിയേ...' എന്ന സൂപ്പര്‍ഹിറ്റ് മലയാള ഗാനം ഒരിക്കലെങ്കിലും പാടാത്ത മലയാളികള്‍ കുറവായിരിക്കും. എസ് ജാനകിയുടെ ശബ്‌ദത്തില്‍ അത്രയേറെ ജനപ്രീതിയാകര്‍ഷിച്ച ഒരു പാട്ട് കൂടിയാണ് ഇത്. 'ആ രാത്രി' എന്ന ചിത്രത്തിനായി ഇളയരാജ ഈണമിട്ട് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്... എന്നാല്‍ അത് ഇവിടെ ഇന്ത്യയില്‍ അല്ല, അങ്ങ് സ്‌പെയിനിലാണെന്ന് മാത്രം (Real Madrid Reels Kiliye Kiliye Song).

സ്പാനിഷ് ഫുട്‌ബോളിലെ വമ്പന്മാരായ റയല്‍ മാഡ്രിഡാണ് (Real Madrid) മലയാളികളുടെ പ്രിയ ഗാനം മിക്‌സ് ചെയ്‌ത തങ്ങളുടെ സ്വന്തം താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) നാപ്പോളിക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് താരങ്ങള്‍ നേടിയ ഗോളുകളും അവരുടെ ആഘോഷങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.

മലയാളി സിനിമ ആസ്വാദകര്‍ക്കിടയില്‍ സുപരിചിതനായ ശേഖര്‍ മേനോന്‍ ആണ് 'കിളിയേ കിളിയേ' എന്ന ഗാനം അടുത്തിടെ പുതിയ ഭാവത്തില്‍ പുറത്തിറക്കിയത്. 2012ല്‍ ആഷിഖ് അബു ഒരുക്കിയ 'ടാ തടിയാ' എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്‌തനായ താരം അറിയപ്പെടുന്ന ഒരു ഡിജെ കൂടിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാന വാരത്തിലായിരുന്നു താന്‍ റീമിക്‌സ് ചെയ്‌ത ഗാനം ശേഖര്‍ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്.

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഒക്‌ടോബര്‍ നാലിനായിരുന്നു മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് നാപ്പോളിയെ നേരിട്ടത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയല്‍ മാഡ്രിഡിന്‍റെ തിരിച്ചുവരവ്. 19-ാം മിനിട്ടില്‍ ലിയോ സ്‌കിരി ഓസ്റ്റിഗാർഡിന്‍റെ ഗോളിലാണ് നാപ്പോളി മുന്നിലെത്തിയത്.

പിന്നാലെ 27-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ (Vinicious Jr) നേടിയ ഗോളിലൂടെ റയല്‍ നാപ്പോളിക്ക് ഒപ്പം പിടിക്കുകയായിരുന്നു. 7 മിനിട്ടിന് ശേഷം ജൂഡ് ബെല്ലിങ്ഹാമാണ് (Jude Bellingham) റയലിനായി ലീഡുയര്‍ത്തിയത്. രണ്ടാം പകുതിയില്‍ പിയോറ്റർ സീലിൻസ്കി നേടിയ ഗോളിലൂടെ നാപ്പോളി റയലിനൊപ്പം പിടിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ പല ശ്രമങ്ങളും ഗോളാക്കി മാറ്റാന്‍ റയലിനും സാധിച്ചില്ല. എന്നാല്‍, 78-ാം മിനിട്ടില്‍ നാപ്പോളി ഗോള്‍ കീപ്പര്‍ അലക്‌സ് മെററ്റിന്‍റെ സെല്‍ഫ് ഗോളില്‍ റയല്‍ മാഡ്രിഡ് ജയം പിടിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details