കേരളം

kerala

ETV Bharat / sports

' ബെൻസേമയുടെ തീരുമാനം എല്ലാവരേയും അത്ഭുതപ്പെടുത്തി'; കാർലോ ആൻസലോട്ടി - Benzema transfer

അത്ല‌റ്റികോ ബിൽബാവോയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് കാർലോ ആൻസലോട്ടി ബെൻസേമ റയൽ വിടുന്നതിൽ പ്രതികരിച്ചത്.

Benze  കാർലോ ആൻസലോട്ടി  കരിം ബെൻസേമ  ടകരിം ബെൻസേമ  Karim Benzema  Carlo Ancelotti  Real Madrid  LaLiga  LaLiga 2023
ബെൻസേമയുടെ തീരുമാനം എല്ലാവരേയും അത്ഭുതപ്പെടുത്തി

By

Published : Jun 5, 2023, 1:48 PM IST

മാഡ്രിഡ് :സ്റ്റാർ സ്‌ട്രൈക്കർ കരിം ബെൻസേമ ക്ലബ് വിട്ടത് എല്ലാവരേയും അത്ഭുതപ്പെടുത്തിയെന്നും ഇത് അവസാന നിമിഷത്തെ തീരുമാനമായിരുന്നുവെന്നും റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. അത്‌ലറ്റിക് ക്ലബിനെതിരായ സീസണിലെ അവസാന ലാ ലിഗ മത്സരത്തിന് മുൻപായിട്ടാണ് കരിം ബെൻസേമ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ടുള്ള പ്രസ്‌താവനയുമായി റയൽ മാഡ്രിഡ് രംഗത്തെത്തിയത്. 14 വർഷത്തിന് ശേഷം റയലനോട് വിടപറയുന്ന ബെൻസേമ സൗദി പ്രോ ലീഗ് ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ഒരു കളിക്കാരനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒരു ഫോർവേഡ് മാത്രമായിട്ടല്ല, മറിച്ച് ഒരു സമ്പൂർണ ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ. അവൻ ദയയുള്ള, എളിമയുള്ള, ഗൗരവമുള്ള ഒരു മികച്ച വ്യക്തിയാണ് ആൻസലോട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നമുക്ക് സന്തോഷിക്കാൻ കഴിയില്ല, പക്ഷേ നമ്മൾ അദ്ദേഹത്തെ ബഹുമാനിക്കണം. തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം അദ്ദേഹത്തിനാണ്. ക്ലബിന് വേണ്ടി ഐതിഹാസികവും അവിസ്‌മരണീയവുമായ ഒരുപാട് കാര്യങ്ങൾ ചെയ്‌തു.

എന്നാൽ ടീം വിടുന്ന തീരുമാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പക്ഷേ ഇത് ഒരു പരിവർത്തന പ്രക്രിയയുടെ ഭാഗമാണ്. നമ്മൾ എന്തുചെയ്യണമെന്ന് ചിന്തിക്കാൻ സമയമുണ്ട്. മത്സരത്തിന് മുന്നോടിയായി ഞാൻ അവനോട് സംസാരിച്ചപ്പോൾ അവൻ ടീം വിടുകയാണെന്ന് വ്യക്തമാക്കി. അവൻ ടീമിനായി ചെയ്‌ത എല്ലാ സേവനങ്ങൾക്കും ഞാൻ എല്ലാവിധ ബഹുമാനവും കാണിച്ചു. ആൻസലോട്ടി കൂട്ടിച്ചേർത്തു.

2009ൽ 35 മില്യൺ യൂറോ മുടക്കിയാണ് റയൽ മാഡ്രിഡ് ബെൻസേമയെ സാന്‍റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്. ടീമിനായി 658 മത്സരങ്ങളില്‍ 354 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ ക്ലബിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി.

അതേസമയം ഈ സീസണിലെ അവസാന മത്സരത്തിൽ അത്‌ലറ്റിക് ക്ലബിനെ നേരിട്ട റയൽ മാഡ്രിഡിനെ കരിം ബെൻസേമയുടെ ഗോളാണ് തോൽവിയിൽ നിന്ന് കരകയറ്റിയത്. മത്സരത്തിന്‍റെ 72-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നാണ് റയൽ ജഴ്‌സിയിൽ അവസാന ഗോൾ നേടിയത്. ലാലിഗ സീസണിൽ ഫ്രഞ്ച് താരത്തിന്‍റെ 19-ാം ഗോളായിരുന്നുവിത്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ആകെ 31 ഗോളുകൾ നേടിയ ബെൻസേമ ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മത്സരശേഷം വികാരധീനനായ ബെൻസേമയെ സഹതാരങ്ങൾ ചേർന്നാണ് ആശ്വസിപ്പിച്ചത്.

തോല്‍വിയോടെ ലാലിഗ സീസൺ അവസാനിപ്പിച്ച് ബാഴ്‌സലോണ; സീസണിലെ അവസാന മത്സരത്തില്‍ സെല്‍റ്റ വീഗോയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ പരാജയം. ഗാബ്രി വെയ്‌ഗ സെല്‍റ്റ വിഗോയ്‌ക്കായി ഇരട്ടഗോള്‍ നേടിയപ്പോൾ അന്‍സു ഫാറ്റിയാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്. പോയിന്‍റ് ടേബിളിൽ ഒന്നാമതുള്ള ബാഴ്‌സലോണ നേരത്തെ തന്നെ ലാലിഗ കിരീടം ഉറപ്പിച്ചിരുന്നു.

അത്‌ലറ്റികോ മാഡ്രിഡ് സമനിലയോടെയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. വിയ്യാറയലാണ് അധിക സമയത്ത് നേടിയ ഗോളില്‍ അത്‌ലറ്റികോയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതമാണടിച്ചത്. അര്‍ജന്‍റൈൻ താരം ഏഞ്ചല്‍ കൊറേയയാണ് അത്‌ലറ്റികോയുടെ രണ്ട് ഗോളുകളും നേടിയത്. റയൽ മാഡ്രിഡിന് പിന്നിൽ മൂന്നാമതായാണ് അത്‌ലറ്റികോ മാഡ്രിഡ് സീസൺ പൂർത്തിയാക്കിയത്. റയൽ സോസിഡാഡ് നാലാമാതാണ്.

ABOUT THE AUTHOR

...view details