കേരളം

kerala

ETV Bharat / sports

CHAMPIONS LEAGUE: അവിശ്വസനീയ തിരിച്ചു വരവ്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ - മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ

മെയ്‌ 29ന് ലിവർപൂളിനെതിരെയാണ് റയലിന്‍റെ ഫൈനൽ മത്സരം.

Real Madrid beat Manchester City to enter champions league final  champions league final  Real Madrid  Manchester City  Real Madrid beat Manchester City  മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ  ചാമ്പ്യൻസ് ലീഗ് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ
CHAMPIONS LEAGUE: അവിശ്വസനീയ തിരിച്ചു വരവ്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ

By

Published : May 5, 2022, 7:42 AM IST

മാഡ്രിഡ്: കൈവിട്ട മത്സരം ഇഞ്ച്വറി ടൈമിൽ പിടിച്ചെടുത്ത് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച് റയൽ മാഡ്രിഡ്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. 6-5 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് മാഞ്ചസ്റ്റർ സിറ്റിയെ റയൽ മറികടന്നത്. മെയ്‌ 29ന് ലിവർപൂളിനെതിരെയാണ് റയലിന്‍റെ ഫൈനൽ മത്സരം.

റയലിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പാദ സെമിയിൽ 4-3 വിജയിച്ച സിറ്റിക്കായിരുന്നു മുൻതൂക്കം. 73-ാം മിനിട്ടിൽ റിയാദ് മഹ്‌നെസ് നേടിയ ഗോളിന്‍റെ മികവിൽ ആകെ ലീഡ് 5-3 എന്ന നിലയിലായി. എന്നാൽ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ 90, 91 മിനിട്ടുകളിൽ രണ്ട് ഗോൾ നേടി അഗ്രിഗേറ്റ് സ്‌കോർ 5-5 എന്ന നിലയിലാക്കി.

പിന്നാലെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്ത് 95-ാം മിനിട്ടി റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഷോട്ട് ഉതിർത്ത ബെൻസീമ പന്ത് കൃത്യമായി വലയിൽ എത്തിച്ചു. അതോടെ അഗ്രിഗേറ്റ് സ്‌കോർ 6-5 എന്ന നിലയിലായി. റയൽ വിജയവും സ്വന്തമാക്കി.

ABOUT THE AUTHOR

...view details