കേരളം

kerala

ETV Bharat / sports

ഗുസ്തി സ്റ്റേഡിയം അനുവദിച്ച ഹരിയാന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് രവികുമാര്‍ ദഹിയ

കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കിയും ജോലി നല്‍കിയും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും താരം നന്ദി പറയുന്നുണ്ട്.

Ravi Dahiya  Haryana Chief Minister Manohar Lal Khattar  Minister Manohar Lal Khattar  Tokyo Olympics silver medalist Ravi Dahiya  Tokyo Olympics silver medalist  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍  മനോഹര്‍ ലാല്‍ ഖട്ടാര്‍  രവികുമാര്‍ ദഹിയ
ഗുസ്തി സ്റ്റേഡിയം അനുവദിച്ച ഹരിയാന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് രവികുമാര്‍ ദഹിയ

By

Published : Aug 7, 2021, 7:43 PM IST

ചണ്ഡിഗഡ്: തന്‍റെ ഗ്രാമമായ സോണേപതില്‍ പുതിയ ഗുസ്തി ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് നന്ദി പറഞ്ഞ് ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയ. ട്വിറ്ററിലൂടെയാണ് താരം ഹരിയാന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്.

"ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ഗുസ്തി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി പറയുന്നു" ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താരം പറഞ്ഞു. കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കിയും ജോലി നല്‍കിയും സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും താരം നന്ദി പറയുന്നുണ്ട്.

also read:'ലജ്ജാകരം': വന്ദന കടാരിയയ്ക്ക് നേരെയുണ്ടായ ജാതി അധിക്ഷേപത്തെ അപലപിച്ച് റാണി റാംപാല്‍

ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് ഹരിയാന താരം വെള്ളി നേടിയത്. ഫൈനലില്‍ റഷ്യയുടെ സോര്‍ ഉഗ്യുവിനോടാണ് താരം പരാജയപ്പെട്ടത്. 7-4 എന്ന സ്കോറിനായിരുന്നു രവികുമാറിന്‍റെ തോല്‍വി.

ABOUT THE AUTHOR

...view details