ന്യൂഡല്‍ഹി: ഇന്ത്യൻ ഗുസ്‌തി താരം രാഹുല്‍ അവാരെയ്‌ക്ക് കൊവിഡ് ബാധിച്ചതായി സ്‌പോർട്‌സ് അതൊറിറ്റി ഓഫ് ഇന്ത്യ. സെപ്‌റ്റംബർ നാലിന് സോനെപറ്റിലെ സായി സീനിയർ പുരുഷ ഗുസ്‌തി ക്യാമ്പിലെത്തിയ രാഹുല്‍ അവാരെയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവായതായി സായി പത്രകുറിപ്പിലൂടെ അറിയിച്ചു.
ഗുസ്‌തി താരം രാഹുല്‍ അവാരെയ്‌ക്ക് കൊവിഡ് - ദീപക് പൂണിയ
ദീപക് പൂണിയ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു
![ഗുസ്‌തി താരം രാഹുല്‍ അവാരെയ്‌ക്ക് കൊവിഡ് Rahul Aware Rahul Aware Covid India wrestling രാഹുല്‍ അവാരെ ദീപക് പൂണിയ കൊവിഡ് കായികം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8705918-thumbnail-3x2-rahul.jpg)
ഗുസ്‌തി താരം രാഹുല്‍ അവാരെയ്‌ക്ക് കൊവിഡ്
അവാരെ ക്യാമ്പിലെത്തിയത് മുതല്‍ ക്വാറന്‍റൈനിലായിരുന്നു എന്നും മറ്റ് താരങ്ങളുമായോ സ്റ്റാഫുമായോ സമ്പർക്കത്തില്‍ ഏർപ്പെട്ടിട്ടില്ലെന്നും സായി വ്യക്തമാക്കി. സെപ്‌റ്റംബർ മൂന്നിന് സീനിയർ ഗുസ്‌തി താരങ്ങളായ ദീപക് പൂണിയ, നവീൻ, കൃഷൻ എന്നിവരുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു.