ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ആദ്യ ടെസ്റ്റിൽ 36 റണ്‍സിന് ഓൾ ഔട്ട് ആയി തോൽവിയോടെ നാണം കെട്ടിട്ടും, വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിട്ടും, ഒട്ടുമിക്ക താരങ്ങളും പരിക്കിന്‍റെ പിടിയിൽ ആയിട്ടും 2-1 ടെസ്റ്റ് പരമ്പര നേടിയത് അജിങ്ക്യ രഹാനെയുടെ നായകത്വത്തിലായിരുന്നു. എന്നാൽ കളിക്കളത്തിലും ഡ്രസിങ് റൂമിലും തനെടുത്ത പല തീരുമാനങ്ങളുടേയും ക്രഡിറ്റ് മറ്റു ചിലർ തട്ടിയെടുക്കുകയാണെന്ന് തുറഞ്ഞു പറഞ്ഞിരിക്കുകയാണ് രഹാനെ.
ഓസ്‌ട്രേലിയയില്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് നന്നായി അറിയാം. അത് ആരോടും പറഞ്ഞുനടക്കേണ്ട ആവിശ്യമില്ല. പറഞ്ഞ് അംഗീകാരം നേടുകയെന്നത് എന്‍റെ സ്വഭാവമല്ല. അന്ന് കളത്തിലും ഡ്രസിങ് റൂമിലും ഞാനെടുത്ത പല തീരുമാനങ്ങളുടെയും അംഗീകാരം ലഭിച്ചത് മറ്റ് പലര്‍ക്കുമാണ്. എന്നെ സംബന്ധിച്ച് പരമ്പര നേടുകയെന്നത് വളരെ പ്രധാനപ്പെട്ടതായിരുന്നു. ചരിത്ര പരമ്പര തന്നെയായിരുന്നു അത്, രഹാനെ പറഞ്ഞു.