കേരളം

kerala

ETV Bharat / sports

ലൂയിസ് ഹാമിൽട്ടനെതിരായ വംശീയാധിക്ഷേപം : ക്ഷമാപണവുമായി നെൽസൺ പിക്വെറ്റ് - ബ്രീട്ടീഷ് ഫോർമുല വൺ ഇതിഹാസം ലൂയിസ് ഹാമിൾട്ടൻ

ബ്രസീലിയൻ മാധ്യമമായ മോട്ടോസ്പോർട്ട് ടോക്കിന് നൽകിയ അഭിമുഖത്തിലാണ്, മൂന്നുതവണ ലോകചാമ്പ്യനായ നെൽസൻ പിക്വെറ്റ്, ലൂയിസ് ഹാമില്‍ട്ടനെതിരെ വംശീയ അധിക്ഷേപം നടത്തിയത്

Nelson Piquet  നെൽസൺ പിക്വെറ്റ്  Lewis Hamilton  ലൂയിസ് ഹാമിൽടൺ  ലൂയിസ് ഹാമിൽടനെതിരായ വംശീയാധിക്ഷേപം  Racism against Louis Hamilton Nelson Piquet with an apology  ബ്രീട്ടീഷ് ഫോർമുല വൺ ഇതിഹാസം ലൂയിസ് ഹാമിൾട്ടൻ  ലൂയിസ് ഹാമിൽടനെതിരായ വംശീയാധിക്ഷേപം ക്ഷമാപണവുമായി നെൽസൺ പിക്വെറ്റ്
ലൂയിസ് ഹാമിൽടനെതിരായ വംശീയാധിക്ഷേപം; ക്ഷമാപണവുമായി നെൽസൺ പിക്വെറ്റ്

By

Published : Jun 30, 2022, 9:51 AM IST

ലണ്ടൻ : ബ്രീട്ടീഷ് ഫോർമുല വൺ ഇതിഹാസം ലൂയിസ് ഹാമില്‍ട്ടനെ വംശീയമായി അധിക്ഷേപിച്ചതിൽ ക്ഷമാപണവുമായി മുൻ എഫ്‌ വൺ ലോകചാമ്പ്യൻ നെൽസൻ പിക്വെറ്റ്. വംശീയ ഉദ്ദേശത്തോടെയല്ല അഭിപ്രായം പങ്കുവച്ചതെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും പിക്വെറ്റ് പറഞ്ഞു. കഴിഞ്ഞ വർഷം ബ്രസീലിയൻ മാധ്യമത്തിന് പോർച്ചുഗീസ് ഭാഷയിൽ നൽകിയ അഭിമുഖത്തിന്‍റെ പരിഭാഷ പുറത്തുവന്നതോടെയാണ് ഹാമിൽട്ടനെതിരായ മോശം പരാമർശം വിവാദമായത്.

ഇത്തരം മനസ്ഥിതിയുള്ളവർക്ക് കായിക രംഗത്ത് ഇടമില്ലെന്ന് പറഞ്ഞ ഹാമിൽട്ടൻ നടപടിയെടുക്കാൻ സമയമായെന്ന് ട്വീറ്റ് ചെയ്‌തിരുന്നു. പരാമർശം തള്ളി ഫോർമുല വണ്ണും ഹാമിൽട്ടന്‍റെ ടീമായ മേഴ്‌സിഡസും ശക്തമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ പിക്വെറ്റ് ക്ഷമാപണം നടത്തിയത്.

'കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്‍റെ യാഥാർഥ്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞത് തെറ്റായ ചിന്താഗതിയിലുള്ളതാണ്, അതിനെ ഞാൻ എതിർക്കുന്നില്ല. പക്ഷേ ഞാൻ ഉപയോഗിച്ച പദം ബ്രസീലിയൻ പോർച്ചുഗീസിൽ 'വ്യക്തി' എന്നതിന്‍റെ പര്യായമായി സംസാരഭാഷയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഒരിക്കലും കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നതല്ല. ഹാമിൽട്ടന്‍ ഉള്‍പ്പടെ ഈ പരാമർശത്താൽ ബുദ്ധിമുട്ടുണ്ടായ എല്ലാവരോടും ഞാൻ പൂർണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു' - പിക്വെറ്റ് സിഎൻഎന്നിനോട് പറഞ്ഞു.

ചില പരിഭാഷകളിൽ ഞാൻ പറഞ്ഞതായി ആരോപിക്കപ്പെട്ട വാക്ക്,ഞാൻ ഒരിക്കലും ഉപയോഗിക്കുന്നതല്ല. നിറത്തിന്‍റെ പേരിൽ താരത്തെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ വാക്ക് ഉപയോഗിച്ചതെന്ന വാദത്തെ ശക്തമായി അപലപിക്കുന്നതായും പിക്വെറ്റ് കൂട്ടിച്ചേർത്തു. ബ്രസീലിയൻ മാധ്യമമായ മോട്ടോസ്പോർട്ട് ടോക്കിന് നൽകിയ അഭിമുഖത്തിലാണ്, മൂന്നുതവണ ലോകചാമ്പ്യനായ നെൽസൻ പിക്വെറ്റ്, ലൂയിസ് ഹാമില്‍ട്ടനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. കഴി‍ഞ്ഞ വർഷം സിൽവർസ്റ്റോൺ റേസിലെ ഹാമില്‍ട്ടന്‍ – വെർസ്റ്റാപ്പൻ പോരാട്ടം വിവരിക്കുമ്പോഴായിരുന്നു മോശം പരാമർശം.

വിവാദമായ മൽസരത്തിൽ വെർസ്റ്റാപ്പനെ മറികടന്ന് ഹാമില്‍ട്ടന്‍ കിരീടം നേടിയിരുന്നു. വെർസ്റ്റാപ്പന്‍റെ പങ്കാളിയുടെ പിതാവുകൂടിയാണ് നെൽസൻ പിക്വെറ്റ്. ഇത്തവണത്തെ സിൽവർസ്റ്റോൺ റേസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പിക്വെറ്റിന്‍റെ വാക്കുകൾ.

ABOUT THE AUTHOR

...view details