ദോഹ: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്‌ന്‍ എന്നിവരില്‍ ഒരു താരത്തെ കളിപ്പിക്കുകയും ഒരു താരത്തെ ബെഞ്ചിലിരുത്തുകയും ഒരു താരത്തെ ഒഴിവാക്കുകയും ചെയ്യുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് എങ്ങനെയാവുമെന്ന ചോദ്യത്തോട് പ്രതികരിച്ച് ഇംഗ്ലണ്ട് മുന്‍ താരം വെയ്‌ന്‍ റൂണി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാവും താന്‍ ഒഴിവാക്കുകയെന്നാണ് റൂണി ഉത്തരമായി പറഞ്ഞത്.
അര്‍ജന്‍റൈന്‍ നായകന്‍ മെസിയെ കളിക്കളത്തിലിറക്കുകയും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നെ ബെഞ്ചിലിരുത്തുമെന്നും റൂണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രയാസമാണെങ്കിലും ക്രിസ്റ്റ്യാനോ നിലവില്‍ തന്‍റെ ക്ലബിനായി കളിക്കുന്നില്ലെന്നാണ് റൂണി കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള ഒരു ചര്‍ച്ചയ്‌ക്കിടെയാണ് റൂണിക്ക് പ്രസ്‌തുത ചോദ്യം നേരിടേണ്ടി വന്നത്.