ദോഹ : ഖത്തര്‍ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ നിന്നും പുറത്തിരുത്തിയ പരിശീലകന്‍ സാന്‍റോസിന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൂടേറുന്ന സംവാദങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷിയായത്. ക്രിസ്റ്റ്യാനോയില്ലാതെ ഇറങ്ങിയിട്ടും മിന്നുന്ന പ്രകടനമാണ് പറങ്കിപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടത്തിയത്.
ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ടീം മുൻപില്ലാത്ത വിധം ഒത്തിണക്കം കാണിച്ചുവെന്നാണ് വിമര്‍ശകരുടെ നിരീക്ഷണം. പകരമെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കുമായി തിളങ്ങിയതോടെ പോര്‍ച്ചുഗല്‍ ക്യാപ്റ്റനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് ഇംഗ്ലീഷ് കമന്‍റേറ്ററും മുന്‍ താരവുമായ ഗാരി നെവിൽ. ക്രിസ്റ്റ്യാനോ തന്‍റെ അഹങ്കാരം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താരത്തിന്‍റെ സഹകളിക്കാരന്‍ കൂടിയായിരുന്ന നെവിൽ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
"യുവന്‍റസിലും യുണൈറ്റഡിലും ബഞ്ചിലിരുത്തിയത് പരിശീലകരടെ തെറ്റാണെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പോര്‍ച്ചുഗല്‍ പരിശീലകനും തെറ്റ് പറ്റിയോ?. യുണൈറ്റഡില്‍ നിന്നും എറിക് ടെൻ ഹാഗ് തന്നെ നീക്കാന്‍ ശ്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സാന്‍റോസ് ക്രിസ്റ്റ്യാനോയുമായി എട്ട് വര്‍ഷത്തെ അവിശ്വസനീയ ബന്ധമുള്ള പരിശീലകനാണ്.