കേരളം

kerala

ETV Bharat / sports

'ബ്രസീലുകാര്‍ക്ക് നെയ്‌മറിന്‍റെ കാലൊടിയണം, എന്നാല്‍ അവര്‍ക്ക് മെസി ദൈവവും ക്രിസ്റ്റ്യാനോ രാജാവും'; തുറന്നടിച്ച് റാഫിഞ്ഞ - ഖത്തര്‍ ലോകകപ്പ്

നെയ്‌മറുടെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലിൽ ജനിച്ചതാണെന്ന് റാഫിഞ്ഞ.

Qatar world cup  FIFA world cup 2022  Raphina  Raphina against Brazil fans  Neymar  cristiano ronaldo  lionel messi  Raphina on Neymar injury  Neymar injury news  റാഫിഞ്ഞ  ബ്രസീല്‍ ആരാധകര്‍ക്കെതിരെ റാഫിഞ്ഞ  നെയ്‌മര്‍  നെയ്‌മര്‍ക്ക് പരിക്ക്  ലയണല്‍ മെസി  ക്രിസ്റ്റിയാനോ റൊണാള്‍ഡോ  Raphina Instagram  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
'ബ്രസീലുകാര്‍ക്ക് നെയ്‌മറിന്‍റെ കാലൊടിയണം, എന്നാല്‍ അവര്‍ക്ക് മെസി ദൈവവും ക്രിസ്റ്റ്യാനോ രാജാവും'; തുറന്നടിച്ച് റാഫിഞ്ഞ

By

Published : Nov 26, 2022, 1:28 PM IST

ദോഹ: ബ്രസീല്‍ ആരാധകര്‍ നെയ്‌മറെ അര്‍ഹിക്കുന്നില്ലെന്ന് മുന്നേറ്റനിര താരം റാഫിഞ്ഞ. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്‌മര്‍ക്ക് നേരെയുള്ള ബ്രസീല്‍ ആരാധകരുടെ പ്രതികരണമാണ് റാഫിഞ്ഞയെ ചൊടിപ്പിച്ചത്. നെയ്‌മറുടെ കാല് ഒടിയാനാണ് ബ്രസീല്‍ ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും റാഫിഞ്ഞ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചു.

"അര്‍ജന്‍റീനന്‍ ആരാധകര്‍ മെസിയെ ദൈവത്തെ പോലെയാണ് കാണുന്നത്. പോര്‍ച്ചുഗല്‍ ആരാധകരുടെ രാജാവാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നെയ്‌മറുടെ കരിയറിലെ ഏറ്റവും വലിയ തെറ്റ് ബ്രസീലിൽ ജനിച്ചതാണ്. ഈ രാജ്യം അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല", റാഫിഞ്ഞ പ്രതികരിച്ചു.

സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. ഇതേതുടര്‍ന്ന് സ്വിറ്റ്സർലന്‍ഡിന് എതിരായ ബ്രസീലിന്‍റെ അടുത്ത മത്സരത്തില്‍ നെയ്‌മര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്‌മര്‍ രംഗത്തെത്തിയിരുന്നു.

കരിയറിലെ ഏറ്റവും കഠിനമായ സമയമാണിത്. എന്നാല്‍ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്‌മര്‍ ഇന്‍സ്റ്റഗ്രാം പോസ്‌റ്റില്‍ വ്യക്തമാക്കി. ബ്രസീലിന്‍റെ ജഴ്‌സിയണിയുമ്പോള്‍ തോന്നുന്ന അഭിമാനവും സ്‌നേഹവും വിവരണാതീതമാണെന്നും താരം കുറിച്ചു.

Also read:നെയ്‌മര്‍ പുറത്ത് പോയപ്പോള്‍ ബ്രസീൽ കളിച്ചത് മികച്ച രീതിയില്‍; വിമര്‍ശനവുമായി കക്ക

ABOUT THE AUTHOR

...view details