ലഖ്നൗ:സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ കിരീടം ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധുവിന്. വനിത സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ തന്നെ മാളവിക ബൻസോദിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 21-13, 21-16.
ബാബു ബനാറസി ഇൻഡോർ സ്റ്റേഡിയത്തിൽ 35 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമായാണ് സിന്ധു വിജയം കൊയ്തത്. രണ്ട് ഗെയിമുകളിലും ഒരു ഘട്ടത്തിൽ പോലും എതിരാളിയെ മുന്നേറാൻ അനുവദിക്കാതെയാണ് സിന്ധു പോരാടിയത്. 2019 ലോക ചാമ്പ്യൻഷിപ്പിന് ശേഷം സിന്ധുവിന്റെ ആദ്യ കിരീടമാണിത്.